മരട്: സ്വകാര്യ വ്യക്തിയുടെ സ്ഥലത്തുനിന്ന് കാന പണിത് നഗരസഭയുടെ കാനയിലേക്ക് കൂട്ടിച്ചേര്‍ക്കുന്നതിനുള്ള നീക്കം മരട് നഗരസഭ ഇടപെട്ട് നിര്‍ത്തിവെപ്പിച്ചു.
27 ാം ഡിവിഷനില്‍ സ്വകാര്യ വ്യക്തിയുടെ പറമ്പില്‍നിന്ന് 500 മീറ്ററോളം ഉള്ള കാന പണിതാണ് അനധികൃതമായി നഗരസഭയുടെ കാനയിലേക്ക് ചേര്‍ക്കാനുള്ള നീക്കം നടത്തിയത്. വിഷയം ശ്രദ്ധയില്‍പ്പെട്ടതോടെ കൗണ്‍സിലര്‍ സീമ ചന്ദ്രന് നല്കിയ പരാതിയെ തുടര്‍ന്നാണ് നിർമാണം നിര്‍ത്തിവെപ്പിച്ചത്.
നഗരസഭയുടെ കാന വന്നു ചേരുന്ന പൂതേപ്പാടം തോടിനു ഇരുവശത്തുമുള്ള വീട്ടുകാര്‍ മഴക്കാലത്ത് വെള്ളക്കെട്ടില്‍ പെട്ടു ദുരിതമനുഭവിക്കുന്നതിനിടെയാണ് മരട് നഗരസഭയുടെ അനുമതി വാങ്ങാതെ സ്വകാര്യ വ്യക്തി ഇവിടെ കാന നിര്‍മാണം ആരംഭിച്ചത്.
കാന പണി നിര്‍ത്തി വെയ്പ്പിക്കണമെന്ന് ആവശ്യപ്പെട്ട് മുനിസിപ്പല്‍ എൻജിനീയര്‍ക്ക് കൗൺസിലർ പരാതി നല്‍കിയിരുന്നു. എന്നാല്‍, നടപടി വൈകിയതു മൂലം നഗരസഭ ചെയര്‍മാനെ വിവരമറിയിച്ചതിനെ തുടര്‍ന്ന് നഗരസഭ ഉദ്യോഗസ്ഥര്‍ കാന നിര്‍മ്മാണം നിര്‍ത്തിവെയ്ക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.