മരട്: യുവാവിനെ തട്ടിക്കൊണ്ടു പോയി കവർച്ച നടത്തിയ സംഭവത്തിൽ മരട് അനീഷിന്റെ സംഘത്തിലെ രണ്ടുപേർകൂടി പിടിയിൽ. ചേർത്തല മായിത്തറയിൽ കൊച്ചുവേലി വീട്ടിൽ അരുൺ പി. ഡോൺ (35), കൊല്ലം തവളക്കര പ്ലാച്ചേരി വടക്കേതിൽ വീട്ടിൽ ബിനു (38) എന്നിവരെയാണ് ഓപറേഷൻ മരട് എന്ന പേരിൽ കൊച്ചി സിറ്റി പൊലീസിന്റെ പ്രത്യേക അന്വേഷണസംഘം പാലക്കാട്ടുനിന്ന് പിടികൂടിയത്.
മരട് അനീഷും സംഘവും ഒക്ടോബർ 30ന് നെട്ടൂർ സ്വദേശിയെ വാഹനത്തിൽ തട്ടിക്കൊണ്ടുപോയി മൊബൈൽ ഫോണും പണവും കവർന്നശേഷം കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ പനങ്ങാട് പൊലീസ് അന്വേഷിക്കുന്ന കേസിലെ പ്രതികളാണ്.
സംഘത്തിലെ അംഗങ്ങളായ ശരത്, ശ്രീകുമാർ എന്നിവരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ഈ പ്രതികൾക്കെതിരെ തൃക്കാക്കര, ഹിൽപാലസ് സ്റ്റേഷനുകളിൽ സമാന കേസുകൾ നിലവിലുണ്ട്.
ഒളിവിൽപോയ പ്രതികൾ പാലക്കാട് ജില്ലയിലെ അഗളിക്കടുത്തുള്ള സാമ്പാർകുടിയിലുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സബ് ഇൻസ്പെക്ടർമാരായ രവികുമാർ, ഹരിശങ്കർ, ജോസി, എ.എസ്.ഐ അനിൽ കുമാർ, എസ്.സി.പി.ഒ സനൂപ്, സി.പി.ഒ മഹേഷ് കുമാർ എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.