മരട്: നെട്ടൂര്‍ പള്ളി സ്റ്റോപ്പില്‍ നിര്‍ത്തിയിട്ടിരുന്ന സ്വകാര്യ ബസിന് പിറകില്‍ കെ.എസ്.ആര്.ടി.സി ബസിടിച്ച് സ്ത്രീകളടക്കം 13 പേര്‍ക്ക് പരിക്ക്. ശനിയാഴ്ച വൈകീട്ട് ഏഴു മണിയോടെയാണ് സംഭവം. നെട്ടൂര്‍ പള്ളി ബസ് സ്റ്റോപ്പില്‍ ആളെ ഇറക്കുന്നതിനായി നിര്‍ത്തിയിട്ടിരുന്ന സ്വകാര്യ ബസിനുപിറകിലാണ് വൈറ്റില ഭാഗത്തുനിന്നും കായംകുളത്തേക്ക് പോയ കെ.എസ്.ആര്.ടി.സി ബസ് ഇടിച്ചത്.
ആലപ്പുഴ സ്വദേശിനി സോന രാജ് (21), മാവേലിക്കര ഉഷ കപിലവസ്തു (48), കുമ്പളം സ്വദേശി മേഘ (25), എഴുപുന്ന സുരേന്ദ്രന് (59), മാവേലിക്കര സുഭാഷ്കുമാര്‍ (53), ആലപ്പുഴ സിബി (41), ചേര്‍ത്തല ജോണ്‍ (64), ആലപ്പുഴ കുമാര്‍ (35), ചേര്‍ത്തല ലെനിന് (55), തുറവൂര്‍ ജോസഫ് (47), ചേര്‍ത്തല പ്രകാശന് (56), ദേവന് (54), സാവദന, സാവന്‍ (27) എന്നിവരെ പരിക്കുകളോടെ നെട്ടൂരിലെ ലേക്ഷോര് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സ്റ്റോപ്പില്‍ നിര്‍ത്തുന്നതിനായി സ്വകാര്യ ബസിന് പിറകേ വരുകയായിരുന്ന കെ.എസ്.ആര്.ടി.സി ബസ് ബ്രേക്ക് ചവിട്ടിയെങ്കിലും മഴയായതിനാൽ നിര്‍ത്താനാകാതെ സ്വകാര്യ ബസിന്റെ പിറകില്‍ ഇടിക്കുകയായിരുന്നു. കെ.എസ്.ആര്.ടി.സി. ബസിന്റെ മുന്‍ഭാഗം ഭാഗികമായി തകര്‍ന്നു. അപകടത്തെത്തുടര്‍ന്ന് ദേശീയപാതയില്‍ ഗതാഗതം തടസ്സപ്പെട്ടിരുന്നു. പനങ്ങാട് പൊലീസ് സ്ഥലത്തെത്തി കെ.എസ്.ആര്.ടി.സി ബസ് സ്റ്റേഷനിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.