മരട്: രക്താർബുദം ബാധിച്ച നിർധന കുടുംബത്തിലെ കുഞ്ഞ് ചികിത്സ സഹായം തേടുന്നു. മരട് നഗരസഭയിൽ 26ാം വാർഡിൽ വാടകക്ക് താമസിക്കുന്ന വിനോദിനിയുടെ മകൻ അനിരുദ്ധാണ് (5) സുമനസ്സുകളുടെ കാരുണ്യം തേടുന്നത്.
ഒരു പെൺകുട്ടിയും രണ്ട് ആൺകുട്ടികളും അടങ്ങിയതാണ് വിനോദിനിയുടെ കുടുംബം. എത്രയും പെട്ടെന്ന് ബോൺമാരോ ട്രാൻസ്പ്ലാൻറ് വേണമെന്നാണ് ഡോക്ടർമാർ പറയുന്നത്.
അതിന് 40 ലക്ഷം രൂപ ചെലവുണ്ട്. വെല്ലൂർ ക്രിസ്റ്റ്യൻ മെഡിക്കൽ കോളജിലാണ് നടത്തേണ്ടത്. ധനസമാഹരണത്തിനായി ഡിവിഷൻ കൗൺസിലർ റിയാസ് കെ. മുഹമ്മദ്, അനിരുദ്ധെൻറ മാതാവ് വിനോദിനി സി. എന്നിവരുടെ പേരിൽ ബാങ്ക് ഓഫ് ബറോഡ മരട് ബ്രാഞ്ചിൽ ജോയൻറ് അക്കൗണ്ട് തുറന്നു. അക്കൗണ്ട് നമ്പർ- 62640100012549, IFSC Code-BARB0VJNETT.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.