മരട്: നഗരസഭ വികാസ് നഗറിനുസമീപം കക്കൂസ് മാലിന്യം തള്ളിയ ടാങ്കര്‍ലോറി പിടിച്ചെടുത്തു. പള്ളുരുത്തി സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ടാങ്കര്‍ ലോറിയാണ് പിടികൂടിയത്. കഴിഞ്ഞദിവസം ഇതേ സ്ഥലത്ത് ഇതേ വണ്ടിയില്‍ തന്നെ മാലിന്യം തള്ളിയിരുന്നു. സി.സി ടി.വി കാമറയില്‍ നമ്പര്‍ പരിശോധിച്ച് വാഹനം പിടിച്ചെടുക്കാൻ നടപടി സ്വീകരിക്കവേയാണ് ഇതേസ്ഥലത്ത് മാലിന്യം തള്ളാന്‍ ഈ വാഹനം വീണ്ടും എത്തിയത്. തുടര്‍ന്ന് വാഹനം നഗരസഭ അധികൃതര്‍ പിടികൂടുകയായിരുന്നു. ഇതേസ്ഥലത്തുതന്നെയാണ് മുമ്പ് കക്കൂസ് മാലിന്യം തള്ളിയ സമയത്ത് തടയാനെത്തിയ കൗണ്‍സിലറെ അപായപ്പെടുത്താന്‍ ശ്രമിച്ചത്. അന്ന് വാഹനത്തിന്റെ ഉടമ സഹിതം പിടിയിലായിരുന്നു. മരടിലെ തോടുകളിലേക്കും പുഴയിലേക്കും വെള്ളമൊഴുകി വരുന്ന കാനയിലാണ് മാലിന്യം തള്ളിയത്. സാമൂഹികവിരുദ്ധ പ്രവര്‍ത്തനം നടത്തുന്നവര്‍ക്കെതിരെ കര്‍ശന ശിക്ഷാനടപടി സ്വീകരിക്കുന്നതാണെന്ന് നഗരസഭ ചെയര്മാന് ആന്റണി ആശാംപറമ്പില്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.