മ​ര​ട് ന​ഗ​ര​സ​ഭ​ ഓഫിസിന്​ മു​ന്‍വ​ശ​ത്ത്​ പ്ലാ​സ്​​റ്റി​ക് മാ​ലി​ന്യം കൂ​ട്ടി​യി​ട്ട് ക​ത്തി​ക്കു​ന്നു

പ്ലാസ്​റ്റിക് മാലിന്യം കത്തിച്ച് മരട് നഗരസഭ; ജീ​വ​ന​ക്കാ​ര്‍ത​ന്നെ നി​യ​മ​ലം​ഘ​നം ന​ട​ത്തി​യി​ട്ടും ന​ട​പ​ടി​യി​​ല്ല

മ​ര​ട്: നി​യ​മ​ങ്ങ​ള്‍ കാ​റ്റി​ല്‍പ​റ​ത്തി ന​ഗ​ര​സ​ഭ​യു​ടെ കെ​ട്ടി​ട​ത്തി​നു​ള്ളി​ല്‍ പ്ലാ​സ്​​റ്റി​ക് മാ​ലി​ന്യം ക​ത്തി​ക്കു​ന്ന​ത് പ​തി​വാ​കു​ന്നു. ന​ഗ​ര​സ​ഭ​യു​ടെ ജീ​വ​ന​ക്കാ​ര്‍ത​ന്നെ സ്ഥി​ര​മാ​യി നി​യ​മ​ലം​ഘ​നം ന​ട​ത്തി​യി​ട്ടും ന​ട​പ​ടി​യെ​ടു​ക്കാ​ന്‍ മ​ര​ട് ന​ഗ​ര​സ​ഭ അ​ധി​കൃ​ത​ര്‍ ത​യാ​റാ​യി​ട്ടി​ല്ല. മ​ര​ട് ന​ഗ​ര​സ​ഭ​ക്ക്​ മു​ന്നി​ലാ​ണ് ഈ ​നി​യ​മ ലം​ഘ​നം പ​തി​വാ​യി​രി​ക്കു​ന്ന​തെ​ന്ന​തും ശ്ര​ദ്ധേ​യ​മാ​ണ്.

പ്ലാ​സ്​​റ്റി​ക് മാ​ലി​ന്യം വ​ലി​ച്ചെ​റി​യ​രു​ത്, ക​ത്തി​ക്ക​രു​ത്, ഇ​ത് കാ​ന്‍സ​ര്‍ പോ​ലു​ള്ള മാ​ര​ക​രോ​ഗ​ങ്ങ​ള്‍ക്ക് കാ​ര​ണ​മാ​കും- മ​ര​ട് ന​ഗ​ര​സ​ഭ ശു​ചി​ത്വ​മി​ഷ​ന്‍ എ​ന്ന ന​ഗ​ര​സ​ഭ​യു​ടെ പ​ര​സ്യ വാ​ച​ക​ങ്ങ​ള്‍ എ​ഴു​തി പ​തി​ച്ച​തി​നു സ​മീ​പ​ത്തു​ത​ന്നെ​യാ​ണ് ഈ ​നി​യ​മ​ലം​ഘ​നം ന​ട​ത്തു​ന്ന​ത്. പൊ​തു​സ്ഥ​ല​ങ്ങ​ളി​ല്‍ മാ​ലി​ന്യം ത​ള്ളി​യാ​ല്‍ ഒ​രു ല​ക്ഷം രൂ​പ​യോ​ളം പി​ഴ​യും ത​ട​വും ഉ​ണ്ടെ​ന്നി​രി​െ​ക്ക ന​ഗ​ര​സ​ഭ​യു​ടെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ മാ​ലി​ന്യം ത​ള്ളു​ന്ന​തും പ​തി​വു കാ​ഴ്ച​യാ​ണ്. ഇ​ത്ത​ര​ത്തി​ല്‍ മാ​ലി​ന്യം ത​ള്ളു​ന്ന​വ​ര്‍ സി.​സി ടി.​വി കാ​മ​റ​യി​ല്‍ കു​ടു​ങ്ങു​ക​യും ചെ​യ്യാ​റു​ണ്ട്. കൗ​ണ്‍സി​ല​ര്‍മാ​ര്‍ ഉ​ള്‍പ്പെ​ടെ തെ​ളി​വ് സ​ഹി​തം ന​ഗ​ര​സ​ഭ​ക്ക്​ കൈ​മാ​റി​യി​ട്ടും ഉ​ദ്യോ​ഗ​സ്ഥ​ര്‍ ന​ട​പ​ടി​യെ​ടു​ക്കാ​ന്‍ ത​യാ​റാ​കു​ന്നി​ല്ലെ​ന്ന ആ​ക്ഷേ​പ​വും ശ​ക്ത​മാ​ണ്.

ക​ഴി​ഞ്ഞ ഭ​ര​ണ​സ​മി​തി​യു​ടെ കാ​ല​ത്തും ഇ​ത്ത​ര​ത്തി​ല്‍ പ​ര​സ്യ​മാ​യി മാ​ലി​ന്യം ക​ത്തി​ക്കു​ന്ന​ത് പ​തി​വാ​യി​രു​ന്നു. ഇ​തി​നെ​തി​െ​ര നെ​ട്ടൂ​രി​ലെ പൊ​തു​പ്ര​വ​ര്‍ത്ത​ക​നാ​യ ന​ഹാ​സ് ആ​ബി​ദീ​ന്‍ ന​ല്‍കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ നി​ര്‍ത്തി​വെ​ച്ചി​രു​ന്നു. വീ​ണ്ടും പ്ലാ​സ്​​റ്റി​ക് മാ​ലി​ന്യം ക​ത്തി​ക്കു​ന്ന​തി​ലൂ​ടെ പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ജീ​വ​നു​ത​ന്നെ ഭീ​ഷ​ണി​യാ​യി​രി​ക്കു​ക​യാ​ണ്.നെ​ട്ടൂ​ർ: മ​ര​ട് ന​ഗ​ര​സ​ഭ​യി​ലെ മാ​ലി​ന്യ​ങ്ങ​ൾ നീ​ക്കം​ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ എ​ൽ.​ഡി.​എ​ഫ് നേ​തൃ​ത്വ​ത്തി​ൽ കു​ത്തി​യി​രി​പ്പ് സ​മ​രം ന​ട​ത്തി. 23ാം ഡി​വി​ഷ​നി​ൽ നെ​ട്ടൂ​ർ അ​ണ്ട​ർ​പാ​സി​നോ​ട് ചേ​ർ​ന്ന്​ ന​ട​ത്തി​യ പ്ര​തി​ഷേ​ധ​ത്തി​ൽ ഡി​വി​ഷ​ൻ കൗ​ൺ​സി​ല​ർ​മാ​രാ​യ എ.​കെ. അ​ഫ്സ​ൽ, ദി​ശ പ്ര​താ​പ​ൻ, ശാ​ലി​നി അ​നി​ൽ​രാ​ജ്, സി.​ടി. സു​രേ​ഷ്, ജി​ജി പ്രേ​മ​ൻ, ഷി​ജ സാ​ൻ​കു​മാ​ർ, ബി​ന്ദു എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. സ​മ​രം മ​ര​ട് മു​നി​സി​പ്പ​ൽ എ​ൽ.​ഡി.​എ​ഫ് പാ​ർ​ല​മെൻറ​റി പാ​ർ​ട്ടി നേ​താ​വ് സി.​ആ​ർ. ഷാ​ന​വാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. 27ാം ഡി​വി​ഷ​നി​ലും ദേ​ശീ​യ​പാ​ത​യു​ടെ സ​ർ​വി​സ് റോ​ഡി​ൽ കൂ​ട്ടി​യി​ട്ട മാ​ലി​ന്യ​ക്കൂ​മ്പാ​ര​ങ്ങ​ൾ​ക്കു​മു​ന്നി​ലും സ​മ​രം ന​ട​ത്തി. മ​ര​ട് വെ​സ്​​റ്റ്​ സി.​പി.​എം ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗം പി.​എ​സ്. സു​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പു​റ​ക്കേ​ലി ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി സു​രേ​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മാ​ലി​ന്യ സം​സ്​​ക​ര​ണ​കാ​ര്യം പ​ല​ത​വ​ണ മു​നി​സി​പ്പ​ൽ അ​ധി​കാ​രി​ക​ളെ അ​റി​യി​ച്ചി​ട്ടും ന​ട​പ​ടി എ​ടു​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് സ​മ​ര​മെ​ന്ന്​ നേ​താ​ക്ക​ൾ പ​റ​ഞ്ഞു.

മാലിന്യം നീക്കണമെന്നാവശ്യപ്പെട്ട്​ കുത്തിയിരിപ്പ് സമരം

നെ​ട്ടൂ​ർ: മ​ര​ട് ന​ഗ​ര​സ​ഭ​യി​ലെ മാ​ലി​ന്യ​ങ്ങ​ൾ നീ​ക്കം​ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ എ​ൽ.​ഡി.​എ​ഫ് നേ​തൃ​ത്വ​ത്തി​ൽ കു​ത്തി​യി​രി​പ്പ് സ​മ​രം ന​ട​ത്തി. 23ാം ഡി​വി​ഷ​നി​ൽ നെ​ട്ടൂ​ർ അ​ണ്ട​ർ​പാ​സി​നോ​ട് ചേ​ർ​ന്ന്​ ന​ട​ത്തി​യ പ്ര​തി​ഷേ​ധ​ത്തി​ൽ ഡി​വി​ഷ​ൻ കൗ​ൺ​സി​ല​ർ​മാ​രാ​യ എ.​കെ. അ​ഫ്സ​ൽ, ദി​ശ പ്ര​താ​പ​ൻ, ശാ​ലി​നി അ​നി​ൽ​രാ​ജ്, സി.​ടി. സു​രേ​ഷ്, ജി​ജി പ്രേ​മ​ൻ, ഷി​ജ സാ​ൻ​കു​മാ​ർ, ബി​ന്ദു എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. സ​മ​രം മ​ര​ട് മു​നി​സി​പ്പ​ൽ എ​ൽ.​ഡി.​എ​ഫ് പാ​ർ​ല​മെൻറ​റി പാ​ർ​ട്ടി നേ​താ​വ് സി.​ആ​ർ. ഷാ​ന​വാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. 27ാം ഡി​വി​ഷ​നി​ലും ദേ​ശീ​യ​പാ​ത​യു​ടെ സ​ർ​വി​സ് റോ​ഡി​ൽ കൂ​ട്ടി​യി​ട്ട മാ​ലി​ന്യ​ക്കൂ​മ്പാ​ര​ങ്ങ​ൾ​ക്കു​മു​ന്നി​ലും സ​മ​രം ന​ട​ത്തി. മ​ര​ട് വെ​സ്​​റ്റ്​ സി.​പി.​എം ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗം പി.​എ​സ്. സു​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പു​റ​ക്കേ​ലി ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി സു​രേ​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മാ​ലി​ന്യ സം​സ്​​ക​ര​ണ​കാ​ര്യം പ​ല​ത​വ​ണ മു​നി​സി​പ്പ​ൽ അ​ധി​കാ​രി​ക​ളെ അ​റി​യി​ച്ചി​ട്ടും ന​ട​പ​ടി എ​ടു​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് സ​മ​ര​മെ​ന്ന്​ നേ​താ​ക്ക​ൾ പ​റ​ഞ്ഞു.

Tags:    
News Summary - Maradu municipality burns plastic waste

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.