മരട്: ലക്ഷങ്ങള്‍ വിലയുള്ള മയക്കുമരുന്നുമായി ഒമ്പത് യുവാക്കൾ പിടിയിലായി. 145 ഗ്രാം മെക്കാലിൻ എന്ന മയക്കുമരുന്നാണ് കണ്ടെടുത്തത്. വൈറ്റില ജനത ടോക് എച്ച് റോഡ് ആലുങ്കൽ അമൽരാജ് (27), കലൂർ വാധ്യാർ റോഡ് ചൂതംപറമ്പിൽ ഷെറിൻ ജോസഫ് (25), അയ്യപ്പൻകാവ് മുളൻകുന്നേൽ ആൽവിൻ ഷാജി (24), വരാപ്പുഴ കൊങ്ങൂർപള്ളി പെട്ടപ്പാലം വടക്കേമഠം മിഥുൻ എം. കർത്ത (27),
ഗുരുവായൂർ വല്ലത്തൂർ തെമനാട് പാത്തുക്കുടിയിൽ എ.കെ. ഷെമീർ (28), തൃശൂർ വടക്കേക്കാട് തായംകുളം ടി.എ. ഷെജിൽ (29), അയ്യപ്പൻകാവ് റോസ് വില്ല സെഡറിക് (24), തൃശൂർ തൊഴിയൂർ ഒന്നികണ്ടത്ത് യു.പി. സിയാദ് (23), തൊഴിയൂർ തീയത്തിൽ ടി.എസ്. ഷമീർ (27) എന്നിവരെയാണ് മരട് പൊലീസ് അറസ്റ്റ് ചെയ്തത്.
ഫ്ലയിങ് സ്ക്വാഡിെൻറ രാത്രി പട്രോളിങ്ങിനിടെ വൈറ്റില ടോക് എച്ച് റോഡിൽ ആയിരുന്നു സംഭവം. കൂട്ടംകൂടി നിന്ന യുവാക്കൾ പട്രോളിങ് വാഹനം കണ്ടതോടെ പൊതി വലിച്ചെറിഞ്ഞ് ഓടി. എസ്.എസ്.ഐ വേണു നടത്തിയ പരിശോധനയിലാണ് ലഹരിമരുന്ന് കണ്ടെത്തിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.