കുമ്പളം: സ്വകാര്യ കമ്പനിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് അജ്ഞാതര്‍ വീണ്ടും ലോഡ് കണക്കിന് പ്ലാസ്റ്റിക് മാലിന്യം തള്ളി. കുമ്പളം ദേശീയപാതക്കടുത്തായി കുമ്പളം ശ്മശാനത്തിനു സമീപം പാം ഫൈബര്‍ കമ്പനിയുടെ ആളൊഴിഞ്ഞ സ്ഥലത്താണ് ചൊവ്വാഴ്ച രാത്രി ലോഡ് കണക്കിന് മാലിന്യം കൊണ്ടുവന്ന് തള്ളിയത്. കഴിഞ്ഞ മേയിലും വന്‍തോതില്‍ പ്ലാസ്റ്റിക് മാലിന്യം തള്ളിയിരുന്നു.
ഈ മാലിന്യം സ്ഥലമുടമ തന്റെ സ്വന്തം സ്ഥലത്ത് കുഴിച്ചുമൂടാന്‍ ശ്രമിക്കുന്നതിനിടെ പൊലീസും പഞ്ചായത്ത് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി തടയുകയും മൂന്ന് ലക്ഷം രൂപ സ്ഥലമുടക്ക് പിഴ ഈടാക്കിയതും വാര്‍ത്തയായിരുന്നു.
പനങ്ങാട് പൊലീസില്‍ പരാതി നല്‍കിയെങ്കിലും മാസങ്ങള്‍ പിന്നിട്ടിട്ടും കുറ്റക്കാരെ കണ്ടെത്താന്‍ പൊലീസിനു കഴിഞ്ഞിട്ടില്ല. എന്നാല്‍, മാലിന്യം തള്ളിയവരെ കണ്ടെത്താനോ അവരെ ശിക്ഷിക്കാനോ കൂട്ടാക്കാതെ സ്ഥലഉടമയ്ക്കെതിരെ പിഴ ഈടാക്കി അധികൃതര്‍ നടപടി അവസാനിപ്പിക്കുകയായിരുന്നു.
കഴിഞ്ഞ ആഴ്ചയിലും പൂട്ട് തകര്‍ത്ത് മാലിന്യം നിക്ഷേപിക്കാന്‍ ശ്രമം നടത്തിയിരുന്നു. ഇതേതുടര്‍ന്നാണ് ഉടമയെത്തി ഗേറ്റ് തുറക്കാനാകാത്ത വിധം ക്രമീകരിച്ചിരുന്നത്. എന്നാല്‍ കാറില്‍ എസ്കോര്ട്ടുമായാണ് പ്ലാസ്റ്റിക് കിറ്റുകളിലാക്കിയ മാലിന്യം ലോറിയില്‍ നിക്ഷേപിക്കാനെത്തിയതെന്ന് പരാതിയില്‍ പറയുന്നു. പനങ്ങാട് പൊലീസില്‍ സ്ഥലമുടമ പരാതി നല്കി. കുമ്പളം ശ്മശാനത്തിനു സമീപം പാം ഫൈബര്‍ കമ്പനിയുടെ ആളൊഴിഞ്ഞ സ്ഥലത്ത് മാലിന്യം തള്ളിയ നിലയില്‍
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.