മരട്: മരടിലും കുമ്പളത്തും സാമൂഹിക വിരുദ്ധർ വൻ തോതിൽ ആളൊഴിഞ്ഞ സ്ഥലത്ത് മാലിന്യം തള്ളുന്നത് നിത്യസംഭവമാകുന്നു. കുണ്ടന്നൂർ ദേശീയപാതയിൽ ഫോറം മാളിന് സമീപം ഒഴിഞ്ഞ പറമ്പിലാണ് ശനിയാഴ്ച പുലർച്ചയോടെ വൻ തോതിൽ പ്ലാസ്റ്റിക് കെട്ടുകളാക്കിയ മാലിന്യം തള്ളിയിരിക്കുന്നത്. കഴിഞ്ഞദിവസം കുമ്പളത്ത് സ്വകാര്യ കമ്പനിയുടെ സ്ഥലത്ത് മാലിന്യം തള്ളിയ സമാന രീതിയിലായിരുന്നു മരടിലും മാലിന്യം തള്ളിയത്.
ഇത്തരത്തിൽ നിരവധി സംഭവങ്ങൾ ആവർത്തിക്കുമ്പോഴും നഗരസഭ അധികൃതരും പൊലീസും കാര്യക്ഷമമായി പ്രവർത്തിക്കുന്നില്ലെന്നുള്ള ആക്ഷേപം ശക്തമാണ്. ഇതിനു മുമ്പും ഇത്തരത്തിൽ നഗരസഭ പരിധിയിൽ നിരവധി സ്ഥലത്ത് രാത്രിയുടെ മറവിൽ മാലിന്യം നിക്ഷേപിച്ചിട്ടും പ്രതികളെ പിടികൂടി ശിക്ഷിക്കുന്നതിൽ അധികൃതർ നിസ്സംഗത തുടരുകയാണ്.
പൊലീസ് പട്രോളിങ് കൂടുതൽ കാര്യക്ഷമാക്കണമെന്നും തദ്ദേശ സ്ഥാപനങ്ങൾ ഓരോ സ്ഥലവും വൃത്തിയാക്കാൻ ശ്രമിക്കുമ്പോൾ ഇത്തരം സാമൂഹിക വിരുദ്ധർ നടത്തുന്ന പ്രവർത്തനങ്ങൾ നിയമവ്യവസ്ഥിതിയോടുള്ള വെല്ലുവിളിയാണെന്ന് ഇതിന് കടുത്ത ശിക്ഷാനടപടികൾ വേണമെന്നും നഗരസഭ ചെയർമാൻ ആന്റണി ആശാംപറമ്പിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.