വൈറ്റില: വൃക്കരോഗം ബാധിച്ച യുവാവ് സുമനസ്സുകളുടെ സഹായം തേടുന്നു. പൊന്നുരുന്നി ഭുവനേശ്വരി റോഡ് തുണ്ടിപ്പറമ്പിൽ ജോർജ്-ഷൈനി ദമ്പതികളുടെ മകനായ ആഷിഖ് ജോർജാണ് (25) സഹായം തേടുന്നത്. എം. കോമി പഠിച്ചുകൊണ്ടിരിക്കെയാണ് ഗുരുതര വൃക്കരോഗം ബാധിച്ച് ചികിത്സയിലായത്. രണ്ടുമാസമായി ലേക്ഷോർ ആശുപത്രിയിൽ ആഴ്ചയിൽ മൂന്ന് ഡയാലിസിസ് ചെയ്താണ് ജീവൻ നിലനിർത്തുന്നത്. ഇനി വൃക്ക മാറ്റിവെക്കൽ അല്ലാതെ മറ്റൊരു മാർഗമില്ലെന്നാണ് ഡോക്ടർമാർ പറയുന്നത്.
ഓപറേഷനും മറ്റ് ആശുപത്രി ചെലവുകൾക്കുമായി ഭീമമായ തുക കണ്ടെത്തേണ്ടതുണ്ട്. ജോർജിന് തയ്യൽ ജോലിയിൽനിന്ന് കിട്ടുന്നതാണ് ഏക വരുമാനം. 30 ലക്ഷം രൂപ ചികിത്സക്കായി ചെലവ് വരും. ഉമ തോമസ് എം.എൽ.എയെയും കൗൺസിലർ സി.ഡി. ബിന്ദുവിനെയും മുഖ്യ രക്ഷാധികാരികളായും കെ.എം. വിപിൻ ചെയർമാനും പി.ടി. കിഷോർ ജനറൽ കൺവീനറായും ആഷിഖ് ചികിത്സസഹായ സമിതിക്ക് രൂപവത്കരിച്ചിട്ടുണ്ട്.
ആഷിഖിന്റെ പിതാവ് ജോർജ് ടി.പി, ചെയർമാൻ കെ.എം. വിപിൻ, ജനറൽ കൺവീനർ പി.ടി. കിഷോർ എന്നിവരുടെ പേരിൽ പഞ്ചാബ് നാഷനൽ ബാങ്ക് വൈറ്റില ബ്രാഞ്ചിൽ ജോയന്റ് അക്കൗണ്ട് എടുത്തിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 4490000100033262. ഐ.എഫ്.എസ്.സി കോഡ്: PUNB0449000.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.