രാഹുൽ

വിവാഹവാഗ്ദാനം നല്‍കി പീഡനം; യുവാവ് പിടിയില്‍

മരട്: വിവാഹ വാഗ്ദാനം നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. പത്തനംതിട്ട വല്ലംകുഴി സ്വദേശി പഞ്ചവടിയില്‍ വീട്ടില്‍ രാഹുല്‍ (36) ആണ് പിടിയിലായത്. എറണാകുളത്ത് സ്വകാര്യ സ്ഥാപനത്തിലെ സി.ഇ.ഒ ആയി ജോലി ചെയ്യുന്നയാളാണ് പ്രതി. ഇതേ സ്ഥാപനത്തില്‍ ജോലി ചെയ്തുവന്ന പെണ്‍കുട്ടിയെ വിവാഹവാഗ്ദാനം നല്‍കി കുമ്പളത്തുള്ള ലോഡ്ജില്‍ വെച്ച് പീഡിപ്പിച്ചെന്നാണ് കേസ്.

പെണ്‍കുട്ടിയുടെ പരാതിയെതുടര്‍ന്ന് പനങ്ങാട് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു. എറണാകുളം അസി. പൊലീസ് കമീഷണര്‍ രാജ്കുമാറിന്‍റെ നിര്‍ദ്ദേശാനുസരണം സി.ഐ ജോസഫ് സാജന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി നടപടികള്‍ സ്വീകരിച്ചു. 

Tags:    
News Summary - Sexual harassment by promise of marriage young man arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.