നെട്ടൂർ തേവര കായലിൽ ഫൈബർ ബോട്ട് മറിഞ്ഞ് മരിച്ച സഹോദരങ്ങളായ അഷ്ന, ആദിൽ എന്നിവരുടെ മൃതദേഹങ്ങൾ വീട്ടിലെത്തിച്ചപ്പോൾ വിലപിക്കുന്ന മാതാപിതാക്കളായ നവാസും (ഇടത്തേയറ്റം) ഷാമിലയും   ചി​​ത്രം: അഷ്കർ ഒരുമനയൂർ

ബോട്ട് മറിഞ്ഞ് മരിച്ച വിദ്യാര്‍ഥികള്‍ക്ക് കണ്ണീരില്‍ക്കുതിര്‍ന്ന അന്ത്യാഞ്ജലി

മ​ര​ട്: നെ​ട്ടൂ​രി​ല്‍ ഫൈ​ബ​ര്‍ ബോ​ട്ട് മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച വി​ദ്യാ​ര്‍ഥി​ക​ള്‍ക്ക് നാ​ടി​െൻറ ക​ണ്ണീ​രി​ല്‍ക്കു​തി​ര്‍ന്ന യാ​ത്രാ​മൊ​ഴി. തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ട് അ​ഞ്ചോ​ടെ​യാ​യി​രു​ന്നു നെ​ട്ടൂ​ര്‍ -കോ​ന്തു​രു​ത്തി കാ​യ​ലി​ല്‍ ഫൈ​ബ​ര്‍ ബോ​ട്ട് മ​റി​ഞ്ഞ് അ​ഷ്‌​ന (22), സ​ഹോ​ദ​ര​ൻ ആ​ദി​ല്‍ (19), എ​ബി​ന്‍ പോ​ള്‍ (20) എ​ന്നി​വ​ര്‍ മ​രി​ച്ച​ത്.

ക​ലാ​ല​യ​ങ്ങ​ളി​ലും നാ​ട്ടി​ലും നി​റ​സാ​ന്നി​ധ്യ​മാ​യി​രു​ന്ന വി​ദ്യാ​ര്‍ഥി​ക​ളു​ടെ വേ​ര്‍പാ​ട് നാ​ടി​നെ ദുഃ​ഖ​ത്തി​ലാ​ഴ്ത്തി. കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും പ്രി​യ കൂ​ട്ടു​കാ​രെ അ​വ​സാ​ന​മാ​യി കാ​ണാ​ന്‍ സ​ഹ​പാ​ഠി​ക​ളും നാ​ട്ടു​കാ​രും അ​ഷ്‌​ന​യു​ടെ​യും ആ​ദി​ലി​െൻറ​യും നെ​ട്ടൂ​ര്‍ മൗ​ലാ​നാ റോ​ഡി​ലെ വ​സ​തി​യി​ലെ​ത്തി​യി​രു​ന്നു. കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ള്‍ കാ​ര​ണം എ​റ​ണാ​കു​ളം ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍നി​ന്ന്​ പോ​സ്​​റ്റ്​​മോ​ര്‍ട്ട​ത്തി​നു ശേ​ഷം മാ​താ​പി​താ​ക്ക​ൾ​ക്ക്​ കാ​ണാ​ൻ മൃ​ത​ദേ​ഹം വീ​ട്ടി​ലെ​ത്തി​ച്ചെ​ങ്കി​ലും സ​ന്ദ​ര്‍ശ​ക​ര്‍ക്ക് വി​ല​ക്കു​ണ്ടാ​യി​രു​ന്നു. പി​താ​വ് ന​വാ​സി​െൻറ​യും മാ​താ​വ് ഷാ​മി​ല​യു​ടെ​യും ക​ര​ച്ചി​ലു​ക​ള്‍ ക​ണ്ടു​നി​ന്ന​വ​രെ സ​ങ്ക​ട​ക്ക​ട​ലി​ലാ​ഴ്ത്തി.

വീ​ട്ടി​ലെ പ്രാ​ര്‍ഥ​ന​ക​ള്‍ക്കും അ​ന്ത്യ​ക​ര്‍മ​ങ്ങ​ള്‍ക്കും ശേ​ഷം നെ​ട്ടൂ​ര്‍ മ​ഹ​ല്ല് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ പൊ​തു​ദ​ര്‍ശ​ന​ത്തി​ന്​ വെ​ച്ചു. നൂ​റു​ക​ണ​ക്കി​നാ​ളു​ക​ളാ​ണ് അ​ന്ത്യോ​പ​ചാ​ര​മ​ര്‍പ്പി​ക്കാ​നെ​ത്തി​യ​ത്. എം.​എ​ല്‍.​എ​മാ​രാ​യ ടി.​ജെ. വി​നോ​ദ്, കെ.​ബാ​ബു, ന​ഗ​ര​സ​ഭ ചെ​യ​ര്‍മാ​ന്‍ ആ​ൻ​റ​ണി ആ​ശാ​ന്‍പ​റ​മ്പി​ല്‍, വി​വി​ധ രാ​ഷ്​​ട്രീ​യ, സാ​മൂ​ഹി​ക, സാം​സ്‌​കാ​രി​ക പ്ര​വ​ര്‍ത്ത​ക​ര്‍ ആ​ദ​രാ​ഞ്ജ​ലി​ക​ള്‍ അ​ര്‍പ്പി​ക്കാ​നെ​ത്തി.

പ​ള്ളി​യി​ല്‍ തി​ര​ക്ക് കു​റ​ക്കാ​ൻ അ​ഞ്ചു​മ​ണി​യോ​ടെ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ വെ​ച്ചു​ത​ന്നെ മ​യ്യി​ത്ത് ന​മ​സ്‌​കാ​ര​വും ന​ട​ത്തി. പി​ന്നീ​ട് നെ​ട്ടൂ​ര്‍ മ​ഹ​ല്ല്​ ജ​മാ​അ​ത്ത് പ​ള്ളി​യി​ല്‍ 5.30ഓ​ടെ തൊ​ട്ട​ടു​ത്താ​യി ര​ണ്ടു പേ​രെ​യും ഖ​ബ​റ​ട​ക്കി. ബോ​ട്ടി​ല്‍ കൂ​ടെ​യു​ണ്ടാ​യി​രു​ന്ന കോ​ന്തു​രു​ത്തി മ​ണാ​ലി​ല്‍ എ​ബി​െൻറ (22) മൃ​ത​ദേ​ഹം കോ​ന്തു​രു​ത്തി സെൻറ്​ ജൂ​ഡ് പ​ള്ളി​യി​ല്‍ വൈ​കീ​ട്ടോ​ടെ സം​സ്‌​ക​രി​ച്ചു. കോ​ന്തു​രു​ത്തി തേ​വ​ര മ​ണ​ലി​ല്‍ വീ​ട്ടി​ല്‍ പോ​ള്‍ _ ഹ​ണി ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. സ​ഹോ​ദ​ര​ന്‍: ആ​ല്‍ബി​ന്‍.

അതിനിടെ, അ​ഷ്‌​ന​ക്കും ആ​ദി​ലി​നും അ​ന്ത്യ​ചും​ബ​നം ന​ല്‍കു​ന്ന​തി​നി​ടെ മാ​താ​വ് ഷാ​മി​ല ത​ല​ക​റ​ങ്ങി വീ​ണു. ഉ​ട​ൻ ആ​ശു​പ​ത്രി​യി​ലേ​ക്ക് കാ​റി​ല്‍ കൊ​ണ്ടു​പോ​കു​ന്ന​തി​നി​ടെ വീ​ടി​നു​സ​മീ​പ​ത്തെ ​ൈവ​ദ്യു​തി പോ​സ്​​റ്റി​ല്‍ ഇ​ടി​ച്ചു. ആ​ര്‍ക്കും പ​രി​ക്കി​ല്ല.

Tags:    
News Summary - Tearful tribute to students who died when the boat capsized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.