മരട്: ജോലിക്കിടെ ട്രാഫിക് വാര്ഡന് കുഴഞ്ഞുവീണു. ഇതോടെ കുണ്ടന്നൂര്‍ ജങ്ഷന് ഗതാഗതക്കുരുക്കില്‍ നിശ്ചലമായി. ഉച്ചക്ക് 12 ഓടെയായിരുന്നു സംഭവം. രണ്ട് ട്രാഫിക് വാര്ഡന്മാരാണുണ്ടായിരുന്നത്. ഇതില്‍ വൈക്കം തൊണ്ടിയില്‍ മഹേശന്പിള്ള (58) എന്ന ട്രാഫിക് വാര്‍ഡനാണ് കുഴഞ്ഞുവീണത്. മരട് നഗരസഭ ചെയര്‍മാന്റെ വാഹനം ഈ സമയം ഇതുവഴി കടന്നുവന്നതോടെ ചെയര്‍മാന്റെ കാറില്‍ വാര്‍ഡനെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
കൂടെയുണ്ടായിരുന്ന വാര്‍ഡനും കുഴഞ്ഞുവീണ വാര്‍ഡനെ ആശുപത്രിയിലാക്കാന്‍ കൂടെ പോയതോടെ ജങ്ഷനില്‍ ഗതാഗതം നിയന്ത്രിക്കാന്‍ ആളില്ലാതായി. ഇതോടെ നാലുവശത്തുനിന്ന് വന്ന വാഹനങ്ങള്‍ തിങ്ങിനിറഞ്ഞതോടെ കുണ്ടന്നൂര്‍ ജങ്ഷനില്‍ ഗതാഗതക്കുരുക്കില്‍പ്പെടുകയായിരുന്നു.
കൂറ്റന്‍ കണ്ടെയ്നര്‍ ലോറികളും ദേശീയപാതയില്‍നിന്ന് മരട് ഭാഗത്തേക്ക് പോകുന്നതിനായി തിരിഞ്ഞതോടെ പൂര്‍ണമായും ഗതാഗതം സ്തംഭിച്ച നിലയിലായിരുന്നു. ചില സമയങ്ങളില്‍ വാഹനങ്ങളില്‍ പൊലീസ് വാഹന പരിശോധനക്കും മറ്റുമായി തമ്പടിക്കാറുണ്ടെങ്കിലും ഈ സമയം മറ്റു പൊലീസുകാരുണ്ടാകാതിരുന്നതും വിനയായി.
ഗതാഗതക്കുരുക്ക് മണിക്കൂറുകളോളം നീണ്ടതോടെ മറ്റു യാത്രക്കാര്‍ ഗതാഗതം നിയന്ത്രിക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. യാത്രക്കാരില്‍ ചിലര്‍ പൊലീസില്‍ വിവരമറിയിച്ചതോടെ ഹൈവേ പോലീസ് സംഘം സ്ഥലത്തെത്തി വാഹനഗതാഗതം നിയന്ത്രിക്കുകയായിരുന്നു.
കുണ്ടന്നൂരില്‍ ഫ്ലൈ ഓവര്‍ നിലവില്‍വന്നെങ്കിലും മരട് ഭാഗത്തേക്കും തേവര ഭാഗത്തേക്കും സഞ്ചരിക്കുന്ന വാഹനങ്ങള്‍ ഇപ്പോഴും ഗതാഗതക്കുരുക്കില്‍ പെട്ടുകിടക്കുന്നത് സ്ഥിരം കാഴ്ചയാണ്. മേല്‍പാലം വരുന്നതിനുമുമ്പ് സിഗ്നല്‍ സംവിധാനം പ്രവര്‍ത്തിച്ചിരുന്നെങ്കിലും മേല്‍പാലം യാഥാര്‍ഥ്യമായതോടെ സിഗ്നല്‍ സംവിധാനവും നിലക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.