മരട്: നെട്ടൂരിലെ പരിസരപ്രദേശങ്ങളിലും വ്യാപാരസ്ഥാപനങ്ങളിലും മോഷ്ടാക്കളുടെ വിളയാട്ടം. ഞായറാഴ്ച രാത്രി നെട്ടൂര്‍ തട്ടേക്കാട് ഭാഗത്തുള്ള രമയുടെ കട കുത്തിത്തുറന്ന്് പലചരക്ക് സാധനങ്ങളും പണവും േമാഷ്ടിച്ചു.
കടയുടെ തന്നെ സമീപത്തുസ്ഥിതി ചെയ്യുന്ന തട്ടേക്കാട് പള്ളിവക മദ്റസയുടെ മുന്നിലെ നേര്‍ച്ചപ്പെട്ടിയും കുത്തിത്തുറന്ന് മോഷണം നടത്തി. ലഹരിമാഫിയകളുടെ ആക്രമണം മൂലം ഭീതിയിലായ നെട്ടൂര്‍ നിവാസികള്‍ക്ക് ഇരട്ടപ്രഹരമാകുകയാണ് മോഷ്ടാക്കളുടെ വിളയാട്ടവും.
രാത്രി പരിശോധന കര്‍ശനമാക്കണമെന്നും കവര്‍ച്ച നടത്തിയ അക്രമികളെ ഉടന്‍ കണ്ടെത്തി നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികള്‍ പൊലീസില്‍ പരാതി നല്കി. യൂനിറ്റ് പ്രസിഡൻറ് കെ.എസ്. നിഷാദ്, വൈസ് പ്രസിഡൻറ് വി.എം. റഫീഖ് എന്നിവര്‍ മോഷണം നടന്ന സ്ഥാപനം സന്ദര്‍ശിച്ചു. അക്രമസംഭവങ്ങള്‍ ഭീതി ഉളവാക്കുന്നതാണെന്ന് നിഷാദ് പറഞ്ഞു. പനങ്ങാട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.