മരട്: ദേശീയപാതയില്‍ നെട്ടൂര്‍ പള്ളി സ്റ്റോപ്പിനു സമീപം മൂന്ന് കാറുകള്‍ കൂട്ടിയിടിച്ചു. തിങ്കളാഴ്ച ഉച്ചക്ക് 2.45ഓടെയാണ് അപകടം. വൈറ്റില ഭാഗത്തു നിന്നുവന്ന സെന്‍, ഇന്നോവ, സ്വിഫ്റ്റ് എന്നീ കാറുകളാണ് കൂട്ടിയിടിച്ചത്. ആര്‍ക്കും പരിക്കില്ല.
വൈറ്റില ഭാഗത്തുനിന്ന് അരൂര്‍ ഭാഗത്തേക്ക് വരുകയായിരുന്ന മാരുതി സെന്‍ നിയന്ത്രണം തെറ്റി നടുഭാഗത്തെ മീഡിയനിലെ കുറ്റിയിലിടിക്കുകയായിരുന്നു. ഇതോടെ ദിശതെറ്റി വൈറ്റില ഭാഗത്തേക്ക് പോകുകയായിരുന്ന ഇന്നോവയില്‍ ഇടിച്ചു.
ഇടിയുടെ ആഘാതത്തില്‍ കാര്‍ കറങ്ങിത്തിരിഞ്ഞ് തൊട്ടു പിറകിലുണ്ടായിരുന്ന സ്വിഫ്റ്റ് കാറിലും ഇടിക്കുകയായിരുന്നു. മൂന്ന് വാഹനത്തിലും യാത്രക്കാര്‍ ഉണ്ടായിരുന്നെങ്കിലും ആര്‍ക്കും പരിക്കില്ല. കുണ്ടന്നൂര്‍ സ്വദേശി ആകാശിേൻറതാണ് ഇന്നോവ.
തിരുവനന്തപുരം സ്വദേശി അയ്യപ്പനും സുഹൃത്തുക്കളും ഗുരുവായൂരിലേക്ക് പോകുന്ന വഴിയിലാണ് സ്വിഫ്റ്റ് അപകടത്തില്‍പെട്ടത്.
സെന്‍ കാറിലുണ്ടായിരുന്ന ഡ്രൈവര്‍ ഉറങ്ങിേപ്പായതാണെന്നും മുന്നിലെ ബൈക്കില്‍ ഇടിക്കാതിരിക്കാന്‍ വെട്ടിച്ചതാണ് അപകടത്തിന് കാരണമെന്നും പറയപ്പെടുന്നു. ട്രാഫിക്, ഹൈവേ പൊലീസ് സ്ഥലത്തെത്തി നടപടി സ്വീകരിച്ചു. പൊലീസും യാത്രക്കാരും ചേര്‍ന്നാണ് അപകടത്തില്‍പെട്ട വാഹനം റോഡില്‍നിന്ന് മാറ്റിയത്.
അപകടത്തെ തുടര്‍ന്ന് ഏറെനേരം വൈറ്റില ഭാഗത്തേക്കുള്ള പാതയില്‍ ഗതാഗതതടസ്സം നേരിട്ടു. ട്രാഫിക് പൊലീസെത്തിയാണ് ഗതാഗതം പൂർവസ്ഥിതിയിലാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.