മരട്: കോതമംഗലം വാരപ്പെട്ടിയില്‍ കര്‍ഷകനായ തോമസിന്റെ വാഴകൃഷിയിടത്തിലെ നാനൂറോളം വാഴകള്‍ കെ.എസ്.ഇ.ബി ജീവനക്കാര്‍ വെട്ടിമറിച്ച സംഭവത്തില്‍ മരട് നഗരസഭ സഹായം കൈമാറി.
മരട് നഗരസഭ ചിങ്ങം - 1 കര്‍ഷക ദിനത്തില്‍ നടത്തുന്ന ഹരിതോത്സവം 2023 ന്റെ ഭാഗമായി കഴിഞ്ഞദിവസം ചേര്‍ന്ന യോഗത്തില്‍ തോമസിന് 10,000 രൂപ സഹായമായി നല്കുവാന് തീരുമാനിച്ചിരുന്നു.
നഗരസഭ ചെയര്മാന് ആന്റണി ആശാംപറമ്പില്‍, വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്മാന് പി.ഡി. രാജേഷ്, കൗണ്‍സിലര്‍ സി.ആര്. ഷാനവാസ് എന്നിവര്‍ ചേര്‍ന്ന് വാരപ്പെട്ടിയിലെത്തി തോമസിന് തുക കൈമാറി. തോമസിന്റെ കൃഷിയിടത്തിനുമുകളിലൂടെയുള്ള 220 കെ.വി ലൈനിന്റെ അപകടാവസ്ഥ പറഞ്ഞാണ് വാഴകള്‍ കെ.എസ്.ഇ.ബി വെട്ടിയത്.
സംഭവത്തിനുശേഷം പലയിടത്തുനിന്നും പല വ്യക്തികളും സ്ഥാപനങ്ങളും അടക്കം സഹായങ്ങള്‍ നല്‍കുമെന്ന് പറഞ്ഞെങ്കിലും ആദ്യമായാണ് ഇതുപോലെ ഒരു സഹായം ലഭിച്ചതെന്ന് തോമസ് കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.