മരട്: കോവിഡ് ആദ്യ ഡോസ് വാക്സിനേഷന് നൂറ്് ശതമാനം പൂര്‍ത്തിയാക്കി മരട് നഗരസഭ. 18 വയസ്സിന് മുകളിലുള്ള 33,579 പേര്‍ക്ക് ആദ്യ ഡോസ് വാക്സിനുമടക്കം ആകെ 49,970 പേര്‍ക്ക് വാക്സിന് നല്‍കിയതായി നഗരസഭാധ്യക്ഷന്‍ ആൻറണി ആശാന്‍പറമ്പില്‍ അറിയിച്ചു. നെട്ടൂര്‍ പ്രൈമറി ഹെല്‍ത്ത് സെൻറര്‍, വളന്തകാട് പ്രൈമറി ഹെല്‍ത്ത് സബ് സെൻറര്‍ എന്നിവിടങ്ങളിലും വിവിധ കേന്ദ്രങ്ങളിലുമായി നടത്തിയ ക്യാമ്പുകളിലാണ് വാക്സിന് വിതരണം നടത്തിയത്. ജില്ല ഭരണകൂടമാണ് കഴിഞ്ഞ ദിവസം നൂറു ശതമാനം വാക്സിനേഷന് പൂര്ത്തിയാക്കിയതിെൻറ സര്‍ട്ടിഫിക്കറ്റ് നല്‍കിയത്.
കോവിഡ് ബാധിച്ചവരും ഗുരുതരമായ അലര്‍ജി മുതലായ ആരോഗ്യപ്രശ്നങ്ങളുള്ളവരും മാത്രമാണ് ഇനി വാക്സിന് ലഭിക്കാതെയുള്ളത്.
16,395 പേര്‍ക്ക് രണ്ടാം ഡോസ് വാക്സിനും നല്കി. നല്ല രീതിയില്‍ പ്രവര്‍ത്തനം പൂര്‍ത്തീകരിക്കാന്‍ പ്രവര്‍ത്തിച്ച ആരോഗ്യപ്രവര്‍ത്തകര്‍ക്കും നല്ലരീതിയില്‍ സഹകരിച്ച മരട് നിവാസികള്‍ക്കും നഗരസഭ ചെയര്‍മാനും ആരോഗ്യകാര്യ സ്ഥിരം സമിതി ചെയര്മാന് ചന്ദ്രകലാധരനും നന്ദി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.