കഞ്ചാവ് ചെടി വളർത്തിയ കേസിൽ പിടിയിലായ കാസിം അലി

കഞ്ചാവ് ചെടി വളർത്തിയ യുവാവ് അറസ്റ്റിൽ

മരട്: കഞ്ചാവ് ചെടി വളർത്തിയ കേസിൽ യുവാവിനെ അറസ്റ്റു ചയ്തു. ആസാം നവ്ഗാവോൺ സ്വദേശി കാസിം അലി(24) ആണ് പിടിയിലായത്. ഡെപ്യൂട്ടി പൊലീസ് കമ്മീഷ്ണർ വി.യു. കുര്യാക്കോസ് ഐ.പി.എസി​െൻറ നിർദ്ദേശാനുസരണം കൊച്ചി സിറ്റിയിലെ മയക്കു മരുന്ന് കേസുകൾ കണ്ടെത്തുന്നതിനായി നടത്തി വരുന്ന പ്രത്യേക പരിശോധനകളുടെ ഭാഗമായി എറണാകുളം അസിസ്റ്റന്റ് കമ്മീഷ്ണർ രാജ് ‌കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്.

നെട്ടൂരിലുള്ള സ്വകാര്യ ഹോട്ടലിൽ ജോലിക്കു നിന്നിരുന്ന കാസിം ഹോട്ടലിന്റെ മുകളിലത്തെ നിലയിൽ താമസിക്കുവാൻ നൽകിയിരുന്ന മുറിയോട് ചേർന്ന് ചട്ടിയിൽ മൂന്ന് കഞ്ചാവ് തൈകളാണ് വളർത്തിയിരുന്നത്. പ്രതിക്ക് കഞ്ചാവ് കച്ചവടം ഉണ്ടെന്ന് അസിസ്റ്റന്റ് കമ്മീഷ്ണർ രാജ്‌കുമാറിനു ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് പ്രതിയുടെ താമസ സ്ഥലത്തു പരിശോധന നടത്തിയത്. പരിശോധന സംഘത്തിൽ പനങ്ങാട് സബ് ഇൻസ്‌പെക്ടർമാരായ ജിൻസൺ ഡോമനിക്, ജോസി, അനസ്, അസിസ്റ്റൻറ് സബ് ഇൻസ്‌പെക്ടർ അനിൽ കുമാർ, സീനിയർ സി.പി.ഒ സനീബ്, സി.പി.ഒ മാരായ മഹേഷ്, സുരേഷ് എന്നിവരും ഉണ്ടായിരുന്നു.

Tags:    
News Summary - young man was arrested for growing a cannabis plant

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.