മൂവാറ്റുപുഴ: രൂപമാറ്റം വരുത്തി മോടിപിടിപ്പിച്ചതിലൂടെ സമൂഹമാധ്യമങ്ങളിലും മറ്റും വൈറലായ ഫ്രീക്കൻ വാഹനത്തിെൻറ രജിസ്ട്രേഷൻ മോട്ടോർ വാഹന വകുപ്പ് താൽക്കാലികമായി റദ്ദാക്കി. നിയമങ്ങൾ ലംഘിച്ച് വാഹനം മോടിപിടിപ്പിച്ച ഇസുസുവിെൻറ ഡി മാക്സ് വി-ക്രോസാണ്.
KL 17 R 80 എന്ന നമ്പറിെല വാഹനത്തിെൻറ രജിസ്ട്രേഷൻ താൽക്കാലികമായി റദ്ദ് ചെയ്തതായി മോട്ടോർ വാഹന വകുപ്പ് സമൂഹമാധ്യമം വഴി അറിയിച്ചു. മോട്ടോർ വാഹന നിയമം സെക്ഷൻ 53(1) പ്രകാരം മൂവാറ്റുപുഴ റീജനൽ ട്രാൻസ്പോർട്ട് ഒാഫിസറാണ് നടപടി എടുത്തത്. വാഹനത്തിൽ വരുത്തിയ മോഡിഫിക്കേഷൻ ഒഴിവാക്കി ഹാജരാക്കുന്നതുവരെയൊ അല്ലെങ്കിൽ ആറുമാസത്തേക്കോ ആയിരിക്കും സസ്പെൻഷൻ എന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു. ഈ കാലയളവിൽ വാഹനം പൊതുനിരത്തിൽ ഉപയോഗിക്കാൻ പാടില്ല.
നിലവിൽ അനുവദിച്ച ആറ് മാസത്തിനുള്ളിൽ അനധികൃതമായ മാറ്റങ്ങൾ ഒഴിവാക്കിയില്ലെങ്കിൽ വാഹനത്തിെൻറ രജിസ്ട്രേഷൻ സ്ഥിരമായി റദ്ദാക്കുമെന്നും വകുപ്പിെൻറ ഫേസ്ബുക്ക് പോസ്റ്റിൽ അറിയിച്ചു.
രൂപമാറ്റം വരുത്തിയതിന് മുമ്പ് ഈ വാഹനത്തിന് 48,000 രൂപ പിഴ ചുമത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.