മൂവാറ്റുപുഴ: മുളവൂർ മേഖലയിൽ കൂർക്ക കൃഷി വ്യാപകമായി. ഒരുകാലത്ത് മേഖലയില്‍ വ്യാപകമായിരുന്ന കൂര്‍ക്ക കപ്പ കൃഷിയു ടെ കടന്നുവരവോടെ ഇല്ലാതായിരുന്നു. കപ്പയുടെ വിലയിടിവാണ് കർഷകരെ കൂർക്കയിലേക്ക് മാറാൻ പ്രേരിപ്പിക്കുന്നത്.
ടണ്‍ കണക്കിനു കൂര്‍ക്കയാണ് കര്‍ഷകരില്‍നിന്ന് മൊത്ത വ്യാപാരികള്‍ സംഭരിച്ച് വിവിധ മാര്‍ക്കറ്റുകളില്‍ എത്തിച്ചിരുന്നത്. ഇതോടെ മുളവൂര്‍ കൂര്‍ക്കയുടെ പേരും പെരുമയും വിവിധ ജില്ലകളിലേക്ക് വ്യാപിച്ചിരുന്നു. കൂര്‍ക്ക വിളവെടുപ്പിനുശേഷം നെല്‍കൃഷിയും ചെയ്യാമെന്നതാണ് കര്‍ഷകരെ കൂര്‍ക്ക കൃഷിയിലേക്ക് ആകര്‍ഷിച്ചത്. എന്നാല്‍, കപ്പയുടെ വരവോടെ നെല്ലിൽനിന്നും കൂര്ക്കയില്നിന്നും കര്‍ഷകര്‍ പിന്നോട്ട് പോയി.
എല്‍ദോ എബ്രഹാം എം.എല്‍.എ മണ്ഡലത്തില്‍ നടപ്പാക്കുന്ന തരിശുരഹിത മൂവാറ്റുപുഴ കാമ്പയിെൻറ ഭാഗമായി അന്യംനിന്നുപോയ കാര്‍ഷിക വിളകള്‍ പ്രോത്സാ ഹിപ്പിക്കുന്നതിെൻറ ഭാഗമായാണ് മുളവൂര്‍ കൂര്‍ക്കയും പുനരുജ്ജീവിപ്പിച്ചത്. മൂവാറ്റുപുഴ കൃഷി അസി. ഡയറക്ടര്‍ ടാനി തോമസിെൻറ നേതൃത്വത്തില്‍ ജില്ലയുടെ കിഴക്കന്‍ മേഖലയിലെ പ്രധാന കാര്‍ഷിക വിളയായ കൂര്ക്കകൃഷിയും ആരംഭിക്കുന്നതിനുള്ള നടപടിയുടെ ഭാഗമായി ഇക്കുറി പായിപ്ര കൃഷി ഭവൻ നേതൃത്വത്തില്‍ മുളവൂരില്‍ ഒരേക്കറോളം സ്ഥലത്ത് കൂര്‍ക്ക കൃഷി ചെയ്തു.
കര്‍ഷകര്‍ക്കാവശ്യമായ നിർദേശങ്ങളും സഹായ സഹകരണങ്ങളും കൃഷി വകുപ്പ് ഉദ്യോഗസ്ഥർ നല്കി. ഇക്കുറി വിളവ് കുറവാെണങ്കിലും ആവശ്യക്കാര്‍ ഏറെയാണന്ന് കര്‍ഷകര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.