മൂവാറ്റുപുഴ: കോവിഡ്ഭീതി വെടിഞ്ഞ് ജനം നിരത്തിലിറങ്ങിയതോടെ ഉത്രാടദിനത്തിൽ ടൗണിൽ അനുഭവപ്പെട്ടത് വൻ തിരക്ക്. നിയന്ത്രണങ്ങൾ ലംഘിച്ച് ആളുകളെത്തിയതോടെ കർശന വാഹന പരിശോധനയുമായി പൊലീസും രംഗത്തെത്തി.
പച്ചക്കറി വിൽപനശാലകളിലും പലചരക്കുകടകളിലും വസ്ത്രവ്യാപാര കേന്ദ്രങ്ങളിലുമൊക്കെയായിരുന്നു തിരക്ക്. നഗരത്തിൽ വാഹനങ്ങളും അധികമായെത്തി. എല്ലാ വാഹനങ്ങളും പൊലീസ് തടഞ്ഞുനിർത്തി പരിശോധിച്ചു. ഹെൽമറ്റ്, മാസ്ക് ധരിക്കാത്തവർ, സീറ്റ് ബെൽറ്റിടാത്തവർക്ക് പെറ്റിക്കേസ് ചുമത്തി.
ഇരുചക്രവാഹനങ്ങളിൽ ബന്ധുക്കളല്ലാത്ത രണ്ടുപേർ സഞ്ചരിച്ചാലും കേസ് ചുമത്തി. എന്നിട്ടും തിരക്ക് നിയന്ത്രിക്കാൻ പൊലീസിന് കഴിഞ്ഞില്ല. വ്യാപാരശാലകൾ കയറിയിറങ്ങി പൊലീസ് നിർദേശങ്ങൾ നൽകുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.