മൂവാറ്റുപുഴ: കാർ പാർക്കിങ്ങിനെ ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് ഡയാലിസിസിനെത്തിയ ആൾക്കും ബന്ധുവിനും കുത്തേറ്റു.
ഗുരുതര പരിക്കേറ്റ ഇരുവരെയും സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഓേട്ടാറിക്ഷ ഡ്രൈവറെ മൂവാറ്റുപുഴ െപാലീസ് അറസ്റ്റ് ചെയ്തു. നഗരത്തിലെ കെ.എസ്.ആർ.ടി.സി ജങ്ഷനു സമീപത്തെ ഡി.ഡി.ആർ.സി ലാബിനുമുന്നിൽ ബുധനാഴ്ച രാവിലെ ആേറാടെയാണ് സംഭവം.
ആനിക്കാട് ആരിക്കാപ്പിള്ളിൽ പ്രവീൺ (38), ബന്ധുവായ നന്ദു (21) എന്നിവർക്കാണ് കുത്തേറ്റത്. ഇവരെ കുത്തിയ ഓേട്ടാ ഡ്രൈവർ പെരിങ്ങഴ നടുക്കുടിയിൽ ജോമോൻ മാത്യുവിനെയാണ് (42) മൂവാറ്റുപുഴ എസ്.ഐ കെ. ദിലീപ് കുമാർ അറസ്റ്റ് ചെയ്തത്.
ഡയാലിസിസ് ചെയ്യുന്നതിനുമുന്നോടിയായുള്ള രക്തപരിശോധനക്ക് എത്തിയതായിരുന്നു പ്രവീണും ബന്ധുവായ നന്ദുവും. ഇവരുടെ കാർ പാർക്ക് ചെയ്യുന്നതിനിടെ ഇവിടെ പാർക്ക് ചെയ്തിരുന്ന ഓട്ടോ ഡ്രൈവർ ജോമോനുമായി തർക്കം ഉണ്ടാക്കുകയായിരുന്നു.
തർക്കത്തിനിടെ ജോമോൻ ഓട്ടോയിൽ സൂക്ഷിച്ചിരുന്ന മൾട്ടി ടൂൾ ഉപകരണത്തിലെ ചെറിയ കത്തി ഉപയോഗിച്ച് ഇരുവരെയും കുത്തുകയായിരുെന്നന്ന് െപാലീസ് പറഞ്ഞു.
സംഭവത്തിനുശേഷം ബസിൽ കയറി കടന്നുകളഞ്ഞ ജോമോനെ സൂപ്പർസോണിക് ജങ്ഷന് സമീപത്തുനിന്നാണ് അറസ്റ്റ് ചെയ്തത്. കുത്താൻ ഉപയോഗിച്ച ഉപകരണം ഇവിടെയുള്ള ഓടയിൽ ഉപേക്ഷിച്ചനിലയിൽ കണ്ടെത്തി. ജോമോനെ കോടതിയിൽ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.