മൂവാറ്റുപുഴ: യാക്കോബായ വിശ്വാസികളുടെ പള്ളികൾ നഷ്‍ടമാകുന്നത് തടയണമെന്നാവശ്യപ്പെട്ട് നിരാഹാര സമരം നടത്തുന്ന യൂഹാനോൻ റമ്പാനെ എൽദോ എബ്രഹാം എം.എൽ.എ സന്ദർശിച്ച് ചർച്ച നടത്തി. ജനറൽ ആശുപത്രിയിൽ 24ാം ദിവസവും ഉപവാസം തുടരുന്ന മക്കാബി ഡയറക്ടർ യൂഹാനോൻ റമ്പാെൻറ ആരോഗ്യനില മോശമായതിനെത്തുടർന്നാണ് ചർച്ച നടത്തിയത്. അദ്ദേഹത്തെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റണമെന്ന് നിർദേശമുണ്ട്.
മുഖ്യമന്ത്രിയുമായി ചർച്ച നടത്താൻ അവസരമൊരുക്കണമെന്ന് ചർച്ചയിൽ യൂഹാനോൻ റമ്പാൻ എം.എൽ.എയോട് ആവശ്യപ്പെട്ടു. ഇക്കാര്യം മുഖ്യമന്ത്രിയുടെ ഓഫിസിൽ അറിയിച്ചിട്ടുണ്ടെന്നും യാക്കോബായ, ഓർത്തഡോക്സ് വിഭാഗങ്ങൾ തമ്മിലുള്ള സർക്കാർതല ചർച്ചകൾക്ക് ശേഷം മുഖ്യമന്ത്രിയുമായി മക്കാബി ഭാരവാഹികൾക്ക് ചർച്ച നടത്താൻ അവസരമൊരുക്കാൻ നടപടി സ്വീകരിക്കുമെന്നും എം.എൽ.എ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.