അയൽവാസിയുടെ കൈയിൽനിന്ന്​ വീണെന്ന്​; അസം സ്വദേശിയായ കുഞ്ഞിന് ഗുരുതര പരിക്ക്​

മൂവാറ്റുപുഴ: മദ്യലഹരിയിലായിരുന്ന അയൽവാസിയുടെ കൈയിൽനിന്ന്​ നിലത്തു വീണ അസം സ്വദേശിയായ കുഞ്ഞിന് ഗുരുതര പരിക്കേറ്റു. ആവോലി പഞ്ചായത്തിലെ ഒന്നാം വാർഡിൽപെട്ട കാട്ടുകണ്ടം കോളനിയിൽ ശനിയാഴ്ച രാവിലെയാണ് സംഭവം.

ഗുരുതര പരിക്കേറ്റ കുഞ്ഞിനെ കോട്ടയം മെഡിക്കൽ കോളജ്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുഞ്ഞിനെ കളിപ്പിക്കുന്നതിനി​െട കൈയിൽനിന്ന്​ താഴെ വീണതാ​െണന്ന്​ പറയുന്നു.

അന്തർ സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന കെട്ടിടത്തിന്​ സമീപം താമസിക്കുന്ന രഞ്​ജിത്ത് എന്നയാളുടെ കൈയിൽനിന്നാണ് കുഞ്ഞ് നിലത്തുവീണത്. ഇയാൾ കുഞ്ഞിനെ എടുത്ത് എറിഞ്ഞതാ​െണന്നും പറയുന്നുണ്ട്​പൊലീസെത്തി മാതാപിതാക്കളുടെ മൊഴിയെടുത്തു.

Tags:    
News Summary - Fell from the hands of neighbor; A child from Assam was seriously injured

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.