മൂവാറ്റുപുഴ: വളക്കുഴിയിലെ ഡംപിങ് യാർഡിൽ വൻ തീപിടിത്തം. നഗരസഭയുടെ കീഴിലെ മാലിന്യ സംസ്കരണ കേന്ദ്രത്തില്‍ ഞായറാഴ്ച വൈകീട്ട് അഞ്ചോടെയാണ് തീപടർന്നത്. മൂവാറ്റുപുഴയില്‍നിന്ന് മൂന്ന് അഗ്നിരക്ഷാസേന സേന യൂനിറ്റ് എത്തിയാണ് തീയണച്ചത്. തീ പടര്‍ന്നത് എങ്ങനെയെന്ന് വ്യക്തമല്ല. ഇടക്കിടെ ഇവിടെ തീപിടിത്തം ഉണ്ടാകാറുണ്ട്. നഗരസഭ ചെയർമാൻ പി.പി. എല്ദോസിെൻറ നേതൃത്വത്തിൽ ജനപ്രതിനിധികളും സ്ഥലത്തെത്തിയിരുന്നു.
ഇവിടെ ശാസ്ത്രീയ മാലിന്യ സംസ്കരണം നടക്കുന്നില്ല. നാല് ഏക്കറോളം സ്ഥലത്ത് മാലിന്യം നിറഞ്ഞുകഴിയുമ്പോൾ മണ്ണിട്ട് മൂടുകയാണ് പതിവ്.
വീണ്ടും ഇവിടെ മാലിന്യം തള്ളും. സമീപവാസികളെ വലിയ ദുരിതത്തിലേക്കു തള്ളിവിടുന്ന മാലിന്യ സംസ്കരണ കേന്ദ്രത്തിലെ തീപിടിത്തത്തിന് ശാശ്വത പരിഹാരം ഉണ്ടാകണം എന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. മണിക്കൂറുകൾ നീണ്ട ശ്രമങ്ങൾക്കൊടുവിൽ തീയണച്ചെങ്കിലും പ്രദേശമാകെ പുക വ്യാപിച്ചിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.