തട്ടിക്കൊണ്ടുപോയി മർദനം: രണ്ടാം പ്രതി പിടിയിൽ

മൂവാറ്റുപുഴ: പണമിടപാടുമായി ബന്ധപ്പെട്ട്​ പെരുമറ്റം സ്വദേശിയെ തട്ടിക്കൊണ്ടുപോയി വാഹനത്തിലിട്ട്​ മർദിച്ച കേസിൽ രണ്ടാം പ്രതിയെ പൊലീസ് അറസ്​റ്റ്​ ചെയ്തു. തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച വാഹനവും കസ്​റ്റഡിയിലെടുത്തു.

തിരൂർ തിരുനാവായ വെള്ളാടത്ത്​ കളപ്പാട്ട്​ വീട്ടിൽ കുഞ്ഞാവ എന്ന അബ്​ദുൽ അസീസിനെയാണ്​ (39) മൂവാറ്റുപുഴ പൊലീസ് പൊന്നാനിയിൽനിന്ന്​ കസ്​റ്റഡിയിൽ എടുത്തത്. കേസിൽ നേര​േത്ത നാലുപേരെ പൊലീസ് അറസ്​റ്റ്​ ചെയ്തിരുന്നു.

കഴിഞ്ഞ ഫെബ്രുവരി 29നാണ് സംഭവം. പണമിടപാടുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നാണ് പെരുമറ്റം സ്വദേശിയെ തട്ടിക്കൊണ്ടുപോയത്.

Tags:    
News Summary - Kidnapping and torture: Second accused arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.