മൂവാറ്റുപുഴ: സൈബൻ ആശുപത്രി ഉടമ ഡോ. സൈബനെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിൽ പിടിയിലായ പ്രതിക്കൊപ്പം മുങ്ങിയിരുന്ന കോതമംഗലം സ്വദേശിനി ക്രൈംബ്രാഞ്ചിെൻറ പിടിയിൽ. ഇടുക്കി ശാന്തമ്പാറ വെള്ളക്കാംകുടി ബിനു മാത്യുവിെനാപ്പം മുങ്ങിയ കോതമംഗലം സ്വദേശിനി നഴ്സിനെയാണ് ബംഗളൂരുവിന് 200 കി.മീ. അകലെ അനന്തപ്പൂരിലെ ഒളിസങ്കേതത്തിൽനിന്ന് ക്രൈംബ്രാഞ്ച് പിടികൂടിയത്. നഴ്സ് ഉൾപ്പെടെ നാല് സ്ത്രീകളെയാണ് അന്ന് കാണാതായത്. കോതമംഗലം സ്വദേശിനിയായ നഴ്സ്, വാരപ്പെട്ടി സ്വദേശിനിയായ എം.എസ്സി വിദ്യാർഥിനി, പി.ആർ.ഡി ജീവനക്കാരി, തിരുവനന്തപുരം സ്വദേശിനി എന്നിവരായിരുന്നു ബിനു മാത്യുവിെനാപ്പം ഉണ്ടായിരുന്നത്.
കോതമംഗലം സ്വദേശിനിയായ നഴ്സിനെ കാണാനില്ലെന്ന് കാണിച്ച് ഭർത്താവ് കോതമംഗലം പൊലീസിൽ പരാതി നൽകിയിരുന്നു. പൊലീസ് അന്വേഷിച്ചെങ്കിലും ഒരുവിവരവും ലഭിച്ചില്ല. തുടർന്നാണ് കേസ് ജില്ല ക്രൈംബ്രാഞ്ചിന് കൈമാറിയത്. ക്രൈംബ്രാഞ്ച് സബൈൻ ആശുപത്രിയിൽ നടന്ന തട്ടിപ്പുകേസും മിസ്സിങ് കേസും ഉൗർജിതമായി അന്വേഷിച്ചതിനെത്തുടർന്നാണ് കർണാടകയിലെ കൂർഗിൽനിന്ന് ബിനു മാത്യുവിനെ അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലിൽ നഴ്സ് ഒളിവിൽ താമസിക്കുകയാണെന്ന വിവരം ലഭിച്ചു. സംസ്ഥാനത്തും വിദേശത്തുമുള്ള നിരവധി വിദ്യാർഥിനികളും സ്ത്രീകളും ഇയാളുടെ തട്ടിപ്പിന് ഇരയായിട്ടുണ്ട്. വലയിൽപ്പെടുന്നവർക്കെല്ലാം മയക്കുമരുന്ന് നൽകുന്നതോടൊപ്പം ചൂഷണവും ചെയ്യുന്നുണ്ടെന്ന് പൊലീസ് പറയുന്നു.
സമാനരീതിയിൽ സംസ്ഥാനത്തിെൻറ വിവിധ സ്ഥലങ്ങളിൽ വ്യവസായ സ്ഥാപനങ്ങൾ, പാറമടകൾ, പ്ലൈവുഡ് കമ്പനികൾ എന്നിവിടങ്ങളിൽനിന്നും ഭീഷണിപ്പെടുത്തി പണം തട്ടിയതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഒരു വനിത എസ്.ഐെയയും ഇയാൾ ഹണിട്രാപ്പിൽപെടുത്തിയിരുന്നു. ആധാർ കാർഡ് നൽകേണ്ടിവരുമെന്നുള്ളതിനാൽ ഇയാളുടെ മകനെ സ്കൂളിൽ ചേർത്തിരുന്നില്ല. ജില്ല പൊലീസ് മേധാവി കാർത്തികിെൻറ നേതൃത്വത്തിൽ ഡിവൈ.എസ്.പി രാജീവ്, എ.എസ്.ഐമാരായ ഷാൻറി, രവിക്കുട്ടൻ, സി.പി.ഒ നിയാസ് മീരാൻ എന്നിവരടങ്ങുന്ന സംഘമാണ് കേസ് അന്വേഷിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.