മൂവാറ്റുപുഴ: കാളിയാർ, കോതമംഗലം പുഴകളുടെ സംഗമകേന്ദ്രമായ രണ്ടാർകര കടവിൽ തോണിയുമായി മൂസ സേവനം ആരംഭിച്ചിട്ട് നാലുപതിറ്റാണ്ട്. കാലാന്തരത്തിൽ യാത്രികരുടെ എണ്ണത്തിൽ കുറവുവന്നെങ്കിലും കടത്ത് കടക്കാൻ എത്തുന്നവർക്ക് അത്താണിയായി ഇന്നും മൂസയുണ്ട്.
ആവോലി പഞ്ചായത്തിലെ രണ്ടാർ പ്രദേശത്തെയും ആയവന പഞ്ചായത്തിലെ പുന്നമറ്റത്തെയും പായിപ്ര പഞ്ചായത്തിലെ പെരുമറ്റത്തെയും ബന്ധിപ്പിക്കുന്നതാണ് രണ്ടാർകര കടവ്. 1960കളിൽ തുടങ്ങിയ കടവിെൻറ തുടക്കത്തിൽ മൂസയുടെ പിതാവും കുറച്ചുകാലം ബന്ധുവുമായിരുന്നു കടത്തുകാർ. പിന്നീട് മൂസ ജോലി ഏറ്റെടുക്കുകയായിരുന്നു.
കാലവർഷത്തിൽ മലവെള്ളം ഒഴുകിയെത്തുമെങ്കിലും ഇതുവരെ പുഴ മൂസയെ ചതിച്ചിട്ടില്ല. മലവെള്ളപ്പാച്ചിലിൽ ഓളങ്ങൾ മുറിച്ച് വഞ്ചി മറുകരക്ക് പായുമ്പോൾ ദൈവത്തിെൻറ കാവലായിരുന്നു രക്ഷയെന്ന് മൂസ പറയുന്നു. 2018ലെ മഹാപ്രളയക്കാലത്ത് മൂസയുടെ വീട്ടിലും വെള്ളം കയറിയെങ്കിലും തെൻറ തോണി ഉപയോഗിച്ച് പരമാവധി രക്ഷാപ്രവർത്തനം സാധിച്ചുവെന്ന സന്തോഷവും അദ്ദേഹത്തിനുണ്ട്.
മൂസയെ രണ്ടാർ പൗരസമിതി നേതൃത്വത്തിൽ ഞായറാഴ്ച ആദരിച്ചു. ഭാരവാഹികളായ കെ.എം. അഷ്റഫ്, എം.എം. അലിയാർ, കെ.കെ. മീരാൻ മൗലവി, പി.എസ്. സൈനുദ്ദീൻ, കെ.പി. മുഹമ്മദ്, യു.പി. ജമാൽ, ഫാറൂഖ് മടത്തോടത്ത്, മുഹമ്മദ് മാസ്റ്റർ, അഷ്റഫ് പുല്ലാന്തി കുഴുബിൽ, പി.എസ്. യൂസഫ്, കെ.എം. മുഹമ്മദ്, ബഷീർ കാഞ്ഞിരക്കാട് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.