എൽദോ എബ്രഹാം എം.എൽ.എയു​ടെ നേതൃത്വത്തിൽ മലമ്പാമ്പിനെ പിടികൂടുന്നു

റോഡിൽ മലമ്പാമ്പ്​: ​എം.എൽ.എയുടെ നേതൃത്വത്തിൽ പിടികൂടി വനംവകുപ്പിനെ ഏൽപിച്ചു

മൂവാറ്റുപുഴ: റോഡിനു കുറുകെ ചാടിയ മലമ്പാമ്പിനെ എം.എൽ .എ യുടെ നേതൃത്വത്തിൽ പിടികൂടി. വെള്ളിയാഴ്ച രാത്രി 8.30 ഓടെ മൂവാറ്റുപുഴ പട്ടിമറ്റം റോഡിൽ മുടവൂർ തവളകവലയിൽ വച്ചാണ് പാമ്പിനെ പിടികൂടിയത്.

ഒരു ചടങ്ങിൽ പങ്കെടുത്ത ശേഷം വീട്ടിലേക്കു മടങ്ങുകയായിരുന്ന എൽദോ എബ്രഹാം എം.എൽ.എയുടെ വാഹനത്തിനു മുന്നിൽ റോഡിനു കുറുകെ ഇഴഞ്ഞു നീങ്ങുകയായിരുന്നു പാമ്പ്. പാമ്പിനെ കണ്ടതോടെ ഡ്രൈവർ ബെന്നി കാറ് നിർത്തി.

വിവരമറിഞ്ഞെത്തിയ നാട്ടുകാരും എം.എൽ.എ.യും ചേർന്ന് പാമ്പിനെ പിടികൂടി. തുടർന്ന് രാത്രി തന്നെ മലയാറ്റൂർ ഫോറസ്റ്റിന് കൈമാറി.

Tags:    
News Summary - Snake on the road: catch under the leadership of the MLA and handed over to the Forest Department

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.