മൂവാറ്റുപുഴ: വോട്ടുയന്ത്രം പരിചയപ്പെടുത്തി ഈസ്റ്റ് മാറാടി വിദ്യാർഥികള്‍. 18 വയസ്സ് പൂര്‍ത്തിയായി ആദ്യമായി വോട്ട് ചെയ്യാനൊരുങ്ങുന്നവർക്കും പ്രായമായവർക്കും ഈസ്റ്റ് മാറാടി സർക്കാർ വി.എച്ച്.എസ് സ്കൂളിലെ നാഷനൽ സർവിസ് സ്കീം വിദ്യാർഥികളാണ് വോട്ടുയന്ത്രത്തിെൻറ പ്രവർത്തനം പരിചയപ്പെടുത്തി നൽകിയത്.
ത്രിതല പഞ്ചായത്തിലെ മൂന്ന് വോട്ടുകൾ രേഖപ്പെടുത്തുന്നതും നിറങ്ങളും പരിചയപ്പെടുത്തി. വോട്ടുയന്ത്രം ഉപയോഗിക്കുമ്പോൾ സംശയവും ആശങ്കയുമുള്ളവർക്ക് തെരഞ്ഞെടുപ്പ് വോട്ടിങ് ഹെൽപ് െഡസ്ക് എന്ന ലക്ഷ്യത്തോടെയാണ് ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചതെന്ന് നാഷനൽ സർവിസ് സ്കീം പ്രോഗ്രാം ഓഫിസർ സമീർ സിദ്ദീഖി പറഞ്ഞു.
പ്രിൻസിപ്പൽ റനിത ഗോവിന്ദ്, പി.ടി.എ പ്രസിഡൻറ് പി.ടി. അനിൽകുമാർ, മദർ പി.ടി.എ ചെയർപേഴ്സൻ സിനിജ സനൽ, സബിൻ സാജു, ലിൻസി, നിമ്മി തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.