അപകടത്തിനിടയാക്കിയ കാർ പെട്രോൾ പമ്പിൽനിന്ന്​ പുറത്തേക്ക് കൊണ്ടുപോകുന്നു

ഗ്യാസ് നിറക്കുന്നതിനിടെ കാർ മുന്നോ​ട്ടെടുത്തു; പൈപ്പ്​ പൊട്ടി വാതകം ചോർന്നു

മൂവാറ്റുപുഴ: പെട്രോൾ പമ്പിൽ ഗ്യാസ് നിറക്കാനെത്തിയ കാർ ഇന്ധനം നിറക്കുന്നതിനിടെ മുന്നോട്ടെടുത്തു. പമ്പിലെ പൈപ്പ് പൊട്ടി ഗ്യാസ് ചോർ​െന്നങ്കിലും കാർ ഡ്രൈവർ അടക്കമുള്ളവരുടെ അവസരോചിത ഇടപെടലിനെത്തുടർന്ന് വൻദുരന്തം ഒഴിവായി.

ശനിയാഴ്ച രാവിലെ ഏഴോടെ വെള്ളൂർക്കുന്നത്തെ പെട്രോൾ പമ്പിലാണ് സംഭവം. ഗ്യാസ് നിറച്ചുകൊണ്ടിരുന്ന പെട്രോൾ പമ്പ് ജീവനക്കാരൻ മറ്റൊരു കാറി​െൻറ അടുത്ത് നിൽക്കുന്നത്​ കണ്ട ഡ്രൈവർ വാതകം നിറച്ചുകഴി​െഞ്ഞന്ന്​ കരുതി കാർ മുന്നോട്ടെടുത്തതാണ് അപകടത്തിന്​ കാരണമായത്.

കാർ മുന്നോട്ടെടുത്തപ്പോൾ പൈപ്പ് പൊട്ടി ഗ്യാസ് ചോർന്നു. പെട്രോൾ പമ്പിലുണ്ടായിരുന്ന മറ്റുള്ളവർ ബഹളം​െവച്ചതോടെയാണ് ഡ്രൈവർ കാർ നിർത്തിയത്. ഉടൻ പൊലീസിനെയും അഗ്​നിരക്ഷാസേനയെയും വിവരം അറിയിക്കുകയായിരുന്നു. ഇവരെത്തിയാണ് ചോർച്ച തടഞ്ഞ്​ വൻ ദുരന്തം ഒഴിവാക്കിയത്.

Tags:    
News Summary - The car move forward while refueling; The pipe burst and gas leaked

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.