മൂവാറ്റുപുഴ: മൂവാറ്റുപുഴ മണ്ഡലം ഘടകകക്ഷിക്ക് വിട്ട് നൽകരുതെന്നാവശ്യപെട്ട് യൂത്ത് കോൺഗ്രസ്. കോൺഗ്രസിെൻറ കൈവശമിരിക്കുന്ന സീറ്റ് കേരള കോൺഗ്രസിന് വിട്ടുനൽകാൻ പോകുന്നുവെന്ന പ്രചാരണത്തെ തുടർന്നാണ് യൂത്ത് കോൺഗ്രസ് അസംബ്ലി മണ്ഡലം കമ്മിറ്റി നേതൃത്വത്തിന് കത്ത് നൽകിയിരിക്കുന്നത്.
രാഹുൽ ഗാന്ധി, കെ.സി. വേണുഗോപാൽ, താരിക്ക് അൻവർ, മുല്ലപ്പള്ളി രാമചന്ദ്രൻ അടക്കമുള്ള നേതാക്കൻമാർക്കാണ് തിങ്കളാഴ്ച കത്ത് അയച്ചത്. കോൺഗ്രസിസ് വേരോട്ടമുള്ള നിയോജക മണ്ഡലമാണ് മൂവാറ്റുപുഴ. നിലവിൽ ഒമ്പത് പഞ്ചായത്തുകളിലും നഗരസഭയിലും കോൺഗ്രസാണ് അധ്യക്ഷ പദവിയിൽ ഇരിക്കുന്നത്. നിയോജക മണ്ഡലത്തിന് കീഴിൽ വരുന്ന രണ്ട് ജില്ല പഞ്ചായത്ത് സീറ്റിലും കോൺഗ്രസ് പ്രധിനിധികളാണ് വിജയിച്ചത്.
ഈ സാഹചര്യം കൂടി പരിഗണിച്ച് വിജയ സാധ്യതയുള്ള സ്ഥാനാർഥിയെ മത്സരിപ്പിച്ചാൽ മികച്ച ഭൂരിപക്ഷത്തിൽ വിജയിക്കാനാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് യൂത്ത് കോൺഗ്രസ് ദേശീയ നേതൃത്വത്തിനടക്കം കത്തയച്ചത്.
പാർട്ടി നേതൃത്വം നീതിപൂർവമായ നിലപാട് സ്വീകരിക്കുമെന്നാണ് കരുതുന്നതെന്ന് യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡൻറ് സമീർ കോണിക്കൻ പറഞ്ഞു.
കേരള കോൺഗ്രസിെൻറ കൈവശമിരുന്ന സീറ്റ് 2011 ലെ തെരഞ്ഞെടുപ്പിലാണ് കോൺഗ്രസ് തിരികെ എടുത്തത്. തുടർന്ന് കോൺഗ്രസ് സംസ്ഥാന വക്താവായിരുന്ന ജോസഫ് വാഴക്കൻ ഇവിടെ നിന്നും തെരഞ്ഞെടുക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.