കോവിഡ് ബാധിതരെ മീൻവണ്ടിയിൽ ഇരുത്തിയത് വിവാദമായി

പറവൂർ: വടക്കേക്കര പഞ്ചായത്തിലെ രണ്ട് രോഗികളെ പകൽ മുഴുവൻ മീൻവണ്ടിയിൽ ഇരുത്തിയത് വിവാദമായി. വ്യാഴാഴ്ച ഇവിടെ 14 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവരിൽ രണ്ടുപേർ മീൻവണ്ടിയിൽ തമിഴ്നാട്ടില്‍ പോയി തിരികെ വന്നവരാണ്. ഇവരുടെ കൂട്ടത്തിലെ ഒരാൾക്ക് നേര​േത്ത രോഗം സ്ഥിരീകരിച്ചതിനെത്തുടർന്ന് ആരോഗ്യവകുപ്പ് ഇവരോട്​ സ്രവപരിശോധന ആവശ്യപ്പെടുകയായിരുന്നു. രാവിലെ ചേന്ദമംഗലത്തെ ചികിത്സാ കേന്ദ്രത്തിലെത്തി പരിശോധന നടത്തിയപ്പോഴാണ് പോസിറ്റിവായത്. രാവിലെ പത്തോടെ പരിശോധനഫലം വന്നെങ്കിലും പ്രാഥമിക ചികിത്സകേന്ദ്രത്തിലേക്ക് കൊണ്ടുപോകാനുള്ള ആംബുലൻസ് എത്തിയില്ല. ഇവര്‍ മീൻ കൊണ്ടുപോകാറുള്ള വണ്ടിയിൽ പകൽ മുഴുവൻ ഇരിക്കേണ്ടിവന്നു.

കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യമായതിനാലാണ് വാഹനം എത്താൻ താമസം നേരിട്ടതെന്നാണ് അധികൃതർ പറയുന്നത്. എന്നാൽ, ആരോഗ്യവകുപ്പി​െൻറയും പഞ്ചായത്തി​െൻറ അനാസ്ഥകൊണ്ടാണ് രോഗികൾക്ക് ദുരനുഭവം ഉണ്ടായതെന്ന് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ്​ അനിൽ ഏലിയാസ് പറഞ്ഞു.

ആദ്യമായാണ് വടക്കേക്കരയിൽ ഒരു ദിവസം ഇത്രയേറെ പേർക്ക് രോഗം സ്ഥിരീകരിക്കുന്നത്. 11ാം വാർഡിൽ അഞ്ചു പേർക്ക് പോസിറ്റിവായി. അതിൽ നാലുപേർ ഒരു വീട്ടിലുള്ളവരാണ്. ഏഴാം വാർഡിൽ ഒരു വീട്ടിലെ നാലുപേർക്കും രോഗം സ്ഥിരീകരിച്ചു. ഒന്ന്​, അഞ്ച്​, 17 വാർഡുകളിൽ ഓരോ കേസും 16ാം വാർഡിൽ രണ്ട്​ കേസും റിപ്പോർട്ട് ചെയ്തു.

എടത്തലയിൽ 19 പേർക്ക് കോവിഡ്

എടത്തല: ഗ്രാമപഞ്ചായത്തിൽ 19 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. വാർഡ് 13ൽ 18 വയസ്സുകാരൻ, 41 വയസ്സുകാരി, എട്ടുവയസ്സുകാരി, മൂന്നു വയസ്സുകാരി, ഒമ്പതാം വാർഡിൽ 54കാരൻ, 14ൽ 20കാരി, 48 വയസ്സുകാരൻ, 15ൽ 2 വയസ്സുകാരൻ, ആറു വയസ്സുകാരൻ, 16ൽ 62കാരൻ, 19ൽ 57കാരി, 38കാരി, 35കാരൻ, 60കാരി, 32കാരി, 20ാം വാർഡിൽ 70 വയസ്സുകാരി, 21ൽ 39 വയസ്സുകാരൻ, 40 വയസ്സുകാരി, 16 വയസ്സുകാരൻ എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്. ആകെ രോഗം ബാധിച്ച 275 പേരിൽ 113 പേർ ചികിത്സയിലുണ്ട്. 162 പേർക്ക് രോഗം ഭേദമായി.

ചിറ്റാറ്റുകരയിൽ അഞ്ചുപേർക്ക്

പറവൂർ: ചിറ്റാറ്റുകര പഞ്ചായത്തിൽ അഞ്ചുപേർക്ക് പോസിറ്റിവായി. 12ാം വാർഡിൽ രണ്ട്​ കേസും മൂന്ന്​, നാല്​, 11 വാർഡുകളിൽ ഓരോ കേസും റിപ്പോർട്ട് ചെയ്തു. ചേന്ദമംഗലം പഞ്ചായത്തിൽ അഞ്ചുപേർക്ക് സ്ഥിരീകരിച്ചു. 17ാം വാർഡിൽ ഒരു വീട്ടിലെ നാലുപേർക്കും രണ്ടാം വാർഡിലെ മറ്റൊരാൾക്കുമാണ് സ്ഥിരീകരിച്ചത്.

Tags:    
News Summary - Covid 19 patient issue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.