പറവൂർ: കാലപഴക്കംക്കൊണ്ട് പ്രധാന സ്ലാബുകളുടെ അടിഭാഗം ദ്രവിച്ച് ജീർണിച്ച് അപകട നിലയിലാണ് കരയാംമട്ടം പാലം. മുനമ്പം കവല -കുഞ്ഞിത്തൈ പൊതുമരാമത്ത് റോഡിൽ കുഞ്ഞിത്തൈയ്യിലെ പ്രധാന ഗതാഗത മാർഗമായ ഈ പാലത്തിന് അരനൂറ്റാണ്ടിലേറെ പഴക്കമുണ്ട്. പത്തുവർഷമായി പാലത്തിന്റെ അടിഭാഗം ദ്രവിച്ച് കമ്പികൾ പുറത്തുകാണാവുന്ന നിലയിലായിട്ടെന്ന് പുഴയിൽ കൂടി വഞ്ചി മാർഗം പോകുന്ന മത്സ്യത്തൊഴിലാളികൾ പറയുന്നു.
ഇതിന്റെ കൈവരികളും ദ്രവിച്ച് കോൺക്രീറ്റ് അടർന്നു പോയി കമ്പികൾ മാത്രമായ സ്ഥിതിയിലാണ്. പാലത്തിന് മുകളിൽ അരികിലായി ഒരു ആൽമരം വളർന്ന് വലുതായി അതിന്റെ വേരുകളുടെ ബലത്തിലാണ് അപ്രോച്ച് റോഡ് ഉൾപ്പെടെ നിൽക്കുന്നത്. പാലത്തിന്റെ ശോച്യാവസ്ഥ വാർത്തയായതിനെ തുടർന്ന് കഴിഞ്ഞ വർഷം മണ്ണ് പരിശോധന നടത്തിയിരുന്നു.
എങ്കിലും തുടർനടപടി ഉണ്ടാ യില്ല. ഫണ്ട് അനുവദിക്കപ്പെടാതെ എന്തിന് മണ്ണ് പരിശോധന നടത്തി എന്ന ശാസനയാണത്രെ ഇതുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ നേരിടുന്നത്. പൊതുമരാമത്ത് വകുപ്പ് റോഡിലെ പ്രാധാന്യമുള്ള പാലമായിട്ടുപ്പോലും തുടർനടപടി ഉണ്ടാകാത്തതിൽ ജനരോഷം ഉയർന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.