പറവൂർ: പുത്തൻവേലിക്കരയിൽനിന്ന് ലേ-ലഡാക്കിലേക്ക് എട്ട് ചെറുപ്പക്കാർ സൈക്കിൾ യാത്ര ആരംഭിച്ചു. ശുദ്ധവായു, ശുദ്ധജലം, നോ ഫാർമേഴ്സ് നോ ഫുഡ് എന്ന മുദ്രാവാക്യവുമായാണ് യാത്ര. 30-40 ദിവസം കൊണ്ട് ഇവർ 4000 കിലോമീറ്റർ പിന്നിട്ട് ലേ -ലഡാക്കിൽ എത്തുകയാണ് സംഘത്തിെൻറ ലക്ഷ്യം.
കോഴിക്കോട്, മംഗളൂരു, ഗോവ, മുംബൈ, ഡൽഹി, ഷിംല, മണാലി വഴിയാണ് യാത്ര. ജില്ല സൈക്കിൾ ചാമ്പ്യനും മലപ്പുറം എം.എസ്.പി സ്കൂളിലെ സ്പോർട്സ് താരവുമായ ആദിൽഷിബുവും അഭിഷേക് ഉണ്ണിയും സംഘത്തിലുണ്ട്.
യാത്ര എം.എസ്. ഹുസൈൻ ഫ്ലാഗ്ഓഫ് ചെയ്തു. സിനിമ താരം സിനോജ് വർഗീസ് മുഖ്യാതിഥിയായി. ലയൺസ് ക്ലബ് പ്രസിഡൻറ് പോൾ വാഴപ്പിള്ളി, െറസിഡൻറ്സ് സമിതി പ്രസിഡൻറ് പി.ജെ. തോമസ്, വൈസ് പ്രസിഡൻറ് പി.എസ്. ബൈജു എന്നിവർ സംസാരിച്ചു.
യാത്രക്കിടയിൽ അതത് പ്രദേശത്തെ പെട്രോൾ പമ്പുകളിൽ താമസിച്ച് മൂന്ന് മുദ്രാവാക്യങ്ങൾ പ്രചരിപ്പിക്കുകയാണ് യാത്രയുടെ ലക്ഷ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.