പറവൂർ: പൊതുമരാമത്ത്-ടൂറിസം മന്ത്രി മുഹമ്മദ് റിയാസിെൻറ ഫേസ്ബുക്ക് പോസ്റ്റിൽ യുവാവ് കമന്റ് ഇട്ടതിനെത്തുടർന്ന് ടൗണിൽ അപകടാവസ്ഥയിൽ നിന്നിരുന്ന ദിശ ബോർഡുകൾ നീക്കി. മുനിസിപ്പൽ കവലക്ക് സമീപം ടൂറിസം വകുപ്പ് സ്ഥാപിച്ച ദിശ ബോർഡുകൾ യാത്രക്കാരുടെ തലയിലേക്ക് വീഴാവുന്ന അവസ്ഥയിലാണെന്ന് ചൂണ്ടിക്കാട്ടി നന്ത്യാട്ടുകുന്നം സ്വദേശി കെ.എസ്. നിഖിലാണ് മന്ത്രിയുടെ ഫേസ്ബുക്ക് പേജിൽ ഞായറാഴ്ച കമന്റ് ചെയ്തത്.
രണ്ടുമാസം മുമ്പ് നിഖിൽ ടൂറിസം വകുപ്പിന് പരാതി നൽകിയിരുന്നെങ്കിലും വകുപ്പിെൻറ പ്ലാനിങ് വിഭാഗമാണ് ചെയ്യേണ്ടതെന്നായിരുന്നു മറുപടി. പ്ലാനിങ് വിഭാഗത്തിന് മെയിൽ അയച്ചിട്ടും ഫോൺ വിളിച്ചുപറഞ്ഞിട്ടും നടപടിയൊന്നുമുണ്ടായില്ലെന്ന് കമന്റിൽ പരാതി ഉന്നയിച്ചിരുന്നു. മന്ത്രിയുടെ നിർദേശം ലഭിച്ചതിനെത്തുടർന്ന് തിങ്കളാഴ്ച ഉദ്യോഗസ്ഥരെത്തി ബോർഡുകൾ നീക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.