വൈപ്പിന്‍: ഞാറക്കല്‍ ഗ്രാമപഞ്ചായത്ത് എട്ടാംവാര്‍ഡില്‍ മഞ്ഞനക്കാട് റിസോര്‍ട്ടിന് തെക്കുവശത്തുള്ള ഓടമ്പിള്ളി കലുങ്കിന് കുറുകെയുള്ള കുടിവെള്ള പൈപ്പ് സാമൂഹികവിരുദ്ധര്‍ തകര്‍ത്തു. ഇതിന് മുമ്പും ഇത്തരം സംഭവം ഉണ്ടായിട്ടുണ്ട്.
രൂക്ഷമായ കുടിവെള്ളക്ഷാമം നിലനില്‍ക്കുന്ന ഓടമ്പിള്ളി ഭാഗത്ത് ഇതോടെ വെള്ളം ഒട്ടും ലഭ്യമല്ലാത്ത അവസ്ഥയിലായി. ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്തി കര്‍ശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ജല അതോറിറ്റി അസി. എൻജിനീയര്‍ ഞാറക്കല്‍ പൊലീസില്‍ പരാതിനല്‍കി.
ഒരു പ്രദേശത്തെ കുടിവെള്ളം മുട്ടിക്കുന്ന പ്രവ!ത്തി ചെയ്തവര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് ഗ്രാമപഞ്ചായത്ത് അംഗം എന്‍.എ. ജോര്‍ജും ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.