നഗരത്തിലെ സ്വകാര്യധനകാര്യസ്ഥാപനത്തില്‍ മോഷണം

പത്തനാപുരം: സ്വകാര്യ ധനകാര്യസ്ഥാപനം കുത്തിത്തുറന്ന് മോഷണം. പണവും സ്വർണവുമുൾപ്പെടെ 30 ലക്ഷം നഷ്ടപ്പെട്ടതായി പ്രാഥമിക നിഗമനം. ജനത ജങ്ഷനിലെ പത്തനാപുരം ബാങ്കേഴ്സ് എന്ന സ്വകാര്യ പണമിടപാട് സ്ഥാപനത്തിലാണ് മോഷണം നടന്നത്. ശനിയാഴ്ച ഉച്ച വരെ ബാങ്ക് പ്രവർത്തിച്ചിരുന്നു. തിങ്കളാഴ്ച രാവിലെ ജീവനക്കാര്‍ എത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. സ്ഥാപനത്തിന്‍റെ മുന്‍ഭാഗത്തെ കതകും അലമാരകളും ലോക്കറും തകർത്തു. തമിഴ്നാട്ടിലെ തിരുട്ടു ഗ്രാമം സ്റ്റൈലിലാണ് മോഷണമെന്ന് പൊലീസ് പറയുന്നു. വിരലടയാളവിദഗ്​​ധരും ഡോഗ് സ്ക്വാഡും പരിശോധന നടത്തി. പുനലൂര്‍ ഡിവൈ.എസ്.പി ബി. വിനോദ്, പത്തനാപുരം പൊലീസ് എസ്.ഐ അരുൺ കുമാർ എന്നിവരുടെ നേതൃത്വത്തിൽ അന്വേഷണമാരംഭിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.