പുനലൂർ: ശക്തമായ ചുഴലിക്കാറ്റിലും മഴയിലും പുനലൂർ പട്ടണത്തിലടക്കം വ്യാപകനാശം. മരചില്ല വീണുള്ള അപകടത്തിൽ വിദ്യാർഥികൾ ഉൾപ്പെടെ യാത്രക്കാർ കഷ്ടിച്ച് രക്ഷപ്പെട്ടു. പലയിടങ്ങളിലും മരങ്ങൾവീണ് ഗതാഗതം സ്തംഭിച്ചു.
ദേശീയപാതയിൽ അടക്കം രണ്ടുമണിക്കൂറോളം ഗതാഗതം മുടങ്ങി. നിരവധി വീടുകൾക്ക് മുകളിലേക്ക് മരങ്ങൾ വീണ് നാശം ഉണ്ടായി. നിരവധി വൈദ്യുതിലൈനുകളും പോസ്റ്റുകളും മരംവീണ് തകർന്നതിനാൽ പട്ടണത്തിന്റെ പല ഭാഗങ്ങളിലും വൈദ്യുതി ബന്ധവും തകരാറിലായി. പല വ്യാപാര സ്ഥാപനങ്ങളുടെയും പരസ്യ ബോർഡുകൾ നിലംപൊത്തി. വ്യാഴാഴ്ച ഉച്ചക്ക് 3.30ഓടെയാണ് അഞ്ചു മിനിറ്റോളം നീണ്ട കൊടുങ്കാറ്റ് വീശിയത്. സ്കൂൾ വിട്ട സമയത്തായിരുന്നു പെട്ടെന്ന് കാറ്റും മഴയും ഉണ്ടായത്. ടി.ബി. ജങ്ഷനിൽ ബദാം മരത്തിന്റെ മുകൾഭാഗം ഒടിഞ്ഞു പാതയിലേക്ക് പതിച്ചു. ഈ സമയം നിരവധി വിദ്യാർഥികൾ അടക്കം സമീപത്തുണ്ടായിരുന്നു. ദേശീയപാതയിൽ വാളക്കോട് പാലത്തിന് സമീപം വൈദ്യുതി ലൈനിനു മുകളിലൂടെ പാതയിലേക്ക് കൂറ്റൻ തേക്ക് മരം വീണ് രണ്ടു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. വാളക്കോട് മുസ്ലിം പള്ളിക്ക് സമീപം പുത്തൻ വീട്ടിൽ രാജീവ് അലക്സിന്റെ വീടിന് മുകളിൽ മരം വീണ് തകർന്നു. ചൈതന്യ സ്കൂളിൽ സമീപവും വീടുകൾക്ക് നാശമുണ്ടായി.
ശിവൻകോവിൽ റോഡിൽ ഗുരുമന്ദിരത്തിന് സമീപം സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലെ തേക്കുമരം വീണും എം.എൽ.എ റോഡിൽ മരങ്ങൾ വീണും ഗതാഗത തടസമുണ്ടായി. പട്ടണത്തിന്റെ തെക്കന്‍ മേഖലയില്‍ കനത്ത നാശനഷ്ടമുണ്ടായി. നിരവധി വീടുകളുടെ മുകളില്‍ മരങ്ങള്‍ പിഴുതു വീണു. കലങ്ങുംമുകള്‍ വാര്‍ഡില്‍ വീടുകള്‍ക്ക് മുകളില്‍ മരങ്ങള്‍ വീണു. കലങ്ങുംമുകള്‍ ദേവികോണം പുളിമൂട്ടില്‍ ശ്രീപൂര്ണ്ണം വീട്ടില്‍ എസ്.ഡി നായർ, കലങ്ങുംമുകള്‍ കുതിരച്ചിറ ഷാലോം ചാലുവാലില് എബ്രഹാം എന്നിവരുടെ വീടിന്റെ മുകളിലേക്ക് സമീപത്തെ പുരയിടത്തിലെ സമിപത്തെ മരങ്ങൾ ഒടിഞ്ഞു വീണു. നിരവധി വൈദ്യുതി തൂണുകള്‍ ഒടിഞ്ഞു മറ്റും വലിയ നാശം നേരിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.