അഞ്ചൽ: നെട്ടയം സ്വദേശിയും കോൺഗ്രസ് നേതാവുമായിരുന്ന രാമഭദ്രൻ വധക്കേസിന്റെ വിധി പ്രസ്താവത്തിൽ സംതൃപ്തിയെന്ന് ഭാര്യയും മക്കളും. കേസ് അട്ടിമറിക്കാൻ തുടക്കത്തിൽ ശ്രമം നടന്നിരുന്നു. ഏറെ വൈകിയാണെങ്കിലും കുറ്റക്കാർക്കെതിരേയുള്ള വിധി പ്രസ്താവത്തെ അങ്ങേയറ്റം ബഹുമാനിക്കുന്നു. കേസിൽ പ്രതി ചേർക്കപ്പെട്ട നാല് പേർ രക്ഷപെട്ടത് ആശങ്കാജനകമാണ്. വിധി പ്രസ്താവത്തിന്റെ പകർപ്പ് കിട്ടിയതിന് ശേഷം തുടർ നടപടികളെക്കുറിച്ച് തീരുമാനിക്കുന്നതാണെന്ന് രാമഭദ്രന്റെ ഭാര്യ ബിന്ദു, മക്കളായ ആര്യ, ആതിര എന്നിവർ ‘മാധ്യമ ’ത്തോട് പറഞ്ഞു.
2010 ഏപ്രിൽ 10ന് രാത്രിയിൽ വീട്ടിനുള്ളിൽക്കടന്ന ഒരു സംഘം സി.പി.എം പ്രവർത്തകരാണ് ഭക്ഷണം കഴിച്ചു കൊണ്ടിരിക്കെ ഭാര്യയുടേയും മക്കളുടേയും മുന്നിൽ വച്ച് രാമഭദ്രനെ വെട്ടിക്കൊലപ്പെടുത്തിയത്. ആദ്യം അഞ്ചൽ പൊലീസും, പിന്നീട് ക്രൈംബ്രാഞ്ചും കേസ് അന്വേഷിച്ചു. ബിന്ദു ഹൈകോടതിയെ സമീപിച്ചതോടെയാണ് അന്വേഷണം സി.ബി.ഐക്ക് കൈമാറിയത്.
ഗിരീഷ് കുമാർ (45), പത്മൻ(50), അഫ്സൽ(33) ,നജ്മൽ ഹുസൈൻ (35), ഷിബു (41), വിമൽ (33), സുധീഷ് (38), ഷാൻ (31), രതീഷ് (32), ബിജു (33), രഞ്ജിത്ത് (34), സലീം (കൊച്ചുമണി -30), റിയാസ് (മുനീർ -39), റിയാസ്, മാർക്സൺ യേശുദാസൻ, പി.എസ്. സുമൻ (54), ബാബു പണിക്കർ (57), എസ്. ജയമോഹനൻ (59), റോയി കുട്ടി (43) എന്നിവരാണ് പ്രതികൾ. പത്മൻ ഒരു വർഷം മുമ്പ് ആത്മഹത്യ ചെയ്തു. ബാക്കിയുള്ളവരിൽ റിയാസ്, മാക്സൺ യേശുദാസൻ, എസ്. ജയമോഹനൻ, റോയിക്കുട്ടി എന്നിവരെയാണ് കോടതി വെറുതേ വിട്ടത്.
,
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.