ഒ.എൻ.വി സാഹിത്യപുരസ്കാരം വ്യാഴാഴ്ച സച്ചിദാനന്ദന് സമ്മാനിക്കും

കൊല്ലം: കവി ഒ.എൻ.വി. കുറുപ്പിന്റെ സ്മരണാർഥം കേരള സർവകലാശാല ഏർപ്പെടുത്തിയ ഒ.എൻ.വി സാഹിത്യപുരസ്കാരം കവി കെ. സച്ചിദാനന്ദന് വ്യാഴാഴ്ച മന്ത്രി ഡോ. ആർ. ബിന്ദു സമ്മാനിക്കും. വൈകുന്നേരം അഞ്ചിന്​ ചവറ ഒ.എൻ.വി റോഡിന് സമീപത്ത്​ നടക്കുന്ന ചടങ്ങിൽ സർവകലാശാല വൈസ് ചാൻസലർ ഡോ. വി.പി. മഹാദേവൻപിള്ള അധ്യക്ഷത വഹിക്കും. ഡോ. ദേശമംഗലം രാമകൃഷ്ണൻ ചെയർമാനും ഡോ.സി.ആർ. പ്രസാദ്, ഡോ. എസ്. ഷിഫ, ഡോ. എസ്. നസീബ് എന്നിവർ അംഗങ്ങളുമായ സമിതിയാണ്​ ഒരു ലക്ഷം രൂപയും കാരയ്ക്കാമണ്ഡപം വിജയകുമാർ രൂപകൽപന ചെയ്ത ശിൽപവും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം നിർണയിച്ചത്​. ചടങ്ങിനോടനുബന്ധിച്ച് ചലച്ചിത്ര പിന്നണിഗായകരായ കല്ലറ ഗോപനും ജി. ശ്രീറാമും നാരായണിഗോപനും സംഘവും നയിക്കുന്ന 'ഒ.എൻ.വി സംഗീതാർച്ചന'യും ഒരുക്കിയിട്ടുണ്ട്. സ്വാഗതസംഘം ചെയർമാൻ ഡോ. സുജിത് വിജയൻപിള്ള എം.എൽ.എ, സർവകലാശാല ​േപ്രാ-വൈസ് ചാൻസലർ ഡോ. പി.പി. അജയകുമാർ, സിൻഡിക്കേറ്റ് അംഗങ്ങളായ അഡ്വ. ജി. മുരളീധരൻ, ഡോ.എസ്. നസീബ്, മലയാളം വകുപ്പ് മേധാവി ഡോ.സീമാ ജെറോം എന്നിവർ വാർത്തസമ്മേളനത്തിൽ പരിപാടികൾ വിശദീകരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.