ഓൾ കേരള ബാങ്ക് എംപ്ലോയീസ്​ ഫെഡറേഷൻ ജില്ല സമ്മേളനം

കൊല്ലം: ബാങ്കുകളിൽ നിന്ന് വൻ വായ്പ കൈക്കലാക്കി മനഃപൂർവ കടിശ്ശികവരുത്തി തിരിച്ചടക്കാതിരിക്കുന്ന കോർപറേറ്റ് കുത്തകകൾക്ക് രാജ്യത്തെ ബാങ്കുകളെ തീറെഴുതുന്ന നയത്തിൽ നിന്ന് കേന്ദ്ര സർക്കാർ പിന്തിരിയണമെന്ന് എ.ഐ.ബി.ഇ.എ സംസ്ഥാന ജനറൽ സെക്രട്ടറി ബി. രാംപ്രകാശ്. ഓൾ കേരള ബാങ്ക് എംപ്ലോയീസ്​ ഫെഡറേഷന്‍റെ ജില്ല സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല ചെയർമാൻ വി. ജയകുമാർ അധ്യക്ഷത വഹിച്ചു. എ.കെ.ബി.ഇ.എഫ് സംസ്ഥാന വൈസ്​ പ്രസിഡന്‍റുമാരായ എസ്​. സുരേഷ്​കുമാർ, എസ്. രാമകൃഷ്ണൻ, അസി. സെക്രട്ടറിമാരായ എസ്. സുനിൽകുമാർ, എസ്​. പിങ്കി, എ.ഐ.ബി.ഇ.എ ജനറൽ കൗൺസിൽ അംഗം എം.എം. അൻസാരി, ജോ. സെക്രട്ടറി വി. ബിജു, ജില്ല സെക്രട്ടറി യു. ഷാജി, ട്രഷറർ എം. രാകേഷ്, അസി. സെക്രട്ടറി കെ.ബി. ശ്രീശാന്ത് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ചെയർമാൻ: വി. ജയകുമാർ (കനറാ ബാങ്ക്), വൈസ്​ ചെയർമാൻമാർ: ആർ. സജികുമാർ (കേരള ബാങ്ക്), അഭിലാഷ് ജി. പിള്ള (യൂനിയൻ ബാങ്ക്), സെക്രട്ടറി: എം.എ. നവീൻ (സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ), ജോ. സെക്രട്ടറി: കെ.ബി. ശ്രീശാന്ത് (ബാങ്ക് ഓഫ് ഇന്ത്യ), അസി. സെക്രട്ടറിമാർ: കെ.എസ്. അഖിൽ (ഫെഡറൽ ബാങ്ക്), ഡെറിക് ദാസ്​ ഗോമസ്​ (എസ്.ബി.ഐ), എൻ. സന്ധ്യാറാണി (കർണാടക ബാങ്ക്), ട്രഷറർ: എം. രാകേഷ് (ഇന്ത്യൻ ബാങ്ക്).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.