ടാലന്‍റഡ് ബാങ്കേഴ്സ് സംഗമം

കൊല്ലം: ബാങ്ക് ജീവനക്കാരിലെ കലാകാരന്മാരുടെ കൂട്ടായ്മയായ ടാലന്‍റഡ് ബാങ്കേഴ്‌സിന്‍റെ ദ്വിദിനസംഗമം സംഗീതസംവിധായകൻ ഭരത്​ലാൽ ഉദ്ഘാടനം ചെയ്തു. എസി.ബി.ടി റിട്ട.ചീഫ് മാനേജർ രമേഷ്​കുമാരൻ നായർ അധ്യക്ഷത വഹിച്ചു. അനിലുണ്ണിത്താൻ, കെ.ആർ. രവിമോഹൻ, സ്വപ്നരാജ്, വിജയകുമാർ കൈപ്പള്ളി എന്നിവർ സംസാരിച്ചു. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നായി അറുനൂറോളം പേർ പങ്കെടുത്ത സംഗമത്തിൽ 80 ഓളം കലാപരിപാടികൾ അവതരിപ്പിക്കപ്പെട്ടു. ബാങ്ക് ജീവനക്കാർ വരച്ച ചിത്രങ്ങൾ, ഫോട്ടോകൾ, കൗതുകവസ്തുക്കൾ, കാർഷിക, ഭക്ഷ്യ ഉൽപന്നങ്ങൾ, പുസ്തകങ്ങൾ എന്നിവയുടെ പ്രദർശനവും വിൽപനയും നടത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.