ഉപതെരഞ്ഞെടുപ്പ് ഇന്ന്​

കൊല്ലം: ജില്ലയിലെ ആറ് തദ്ദേശസ്വയംഭരണ വാർഡുകളിൽ ചൊവ്വാഴ്ച ഉപതെരഞ്ഞെടുപ്പ് നടക്കും. ക്ലാപ്പന പഞ്ചായത്ത് - ക്ലാപ്പന കിഴക്ക് വാർഡ്, ശൂരനാട് വടക്ക് പഞ്ചായത്ത് - സംഗമം വാർഡ്​, ആര്യങ്കാവ് പഞ്ചായത്ത് - കഴുതുരുട്ടി വാർഡ്, വെളിയം പഞ്ചായത്ത്- കളപ്പില വാർഡ്, പെരിനാട് പഞ്ചായത്ത്- നാന്തിരിക്കൽ വാർഡ്, വെളിനല്ലൂർ പഞ്ചായത്ത്- മുളയറച്ചാൽ വാർഡ് എന്നിവിടങ്ങളിലാണ് തെരഞ്ഞെടുപ്പ്. ആറ് വാർഡുകളിലായി 8583 വോട്ടർമാർ വോട്ട് രേഖപ്പെടുത്തും. ഇതിൽ 3964 പുരുഷന്മാരും 4619 സ്ത്രീകളുമാണുള്ളത്. 20 സ്ഥാനാർഥികളാണ് മത്സരരംഗത്ത്. വോട്ടെണ്ണൽ ബുധനാഴ്ച രാവിലെ 10ന്​ വരണാധികാരികളുടെ നേതൃത്വത്തിൽ നടക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.