വികസന സന്ദേശ കലാജാഥ

കൊല്ലം: സംസ്ഥാന സര്‍ക്കാറിന്‍റെ വികസനപ്രവര്‍ത്തനങ്ങള്‍ ഉൾപ്പെടെ അവതരിപ്പിക്കുന്ന നാടകവും നൃത്തശില്‍പവും സംഗമിക്കുന്ന കുടുംബശ്രീ കലാജാഥ തുടങ്ങി. ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പിന്‍റെ സഹകരണത്തോടെയാണ് പരിപാടി. ജില്ലതല പര്യടനം മേയര്‍ പ്രസന്ന ഏണസ്റ്റ് ഉദ്ഘാടനം ചെയ്തു. പരവൂരിൽ നഗരസഭ ചെയര്‍പേഴ്‌സണ്‍ പി. ശ്രീജ, ചാത്തന്നൂരിൽ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സിന്ധു ഉദയൻ, ഇളമ്പള്ളൂരില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് റെജി കല്ലുംവിള, മയ്യനാട്ട് സി.ഡി.എസ് ചേയര്‍പേഴ്‌സണ്‍ ശ്രീലത എന്നിവർ ഉദ്ഘാടനം ചെയ്തു. ഷാനവാസ്ഖാൻ അനുസ്മരണം (ചിത്രം) കൊല്ലം: കെ.എ.ടി.എഫ് ജില്ല പ്രസിഡന്‍റായിരുന്ന ഇ. ഷാനവാസ് ഖാൻ അനുസ്മരണം സംസ്ഥാന പ്രസിഡന്‍റ് ടി.പി. അബ്ദുൽ ഹഖ് ഉദ്ഘാടനം ചെയ്തു. ആക്ടിങ് പ്രസിഡന്‍റ് ഷഫീഖ് റഹുമാൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി എം.എ. ലത്തീഫ്, ജില്ല ജനറൽ സെക്രട്ടറി എസ്. അഹമ്മദ് ഉഖൈൽ, നൗഫൽ ഇബ്രാഹിം, എം.പി. അബ്ദുൽ ഖാദർ, റഷീദ് മദനി, കുരീപ്പള്ളി ഷാജഹാൻ, എച്ച്. സലിം, ജയ്സൽ, എസ്.എം. ഹാഷിർ, സുഹ്‌റാ പി. മുഹമ്മദ് അൻവർ, അബ്ദുൽ ലത്തീഫ്, ഷീസ് എം.പി, അബ്ദുൽ റഹിം, അസീൽ അഹമ്മദ്, സലീന, അൻസർ .എസ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.