ശൂരനാട് വടക്ക് സംഗമം വാർഡ്​: വിജയപ്രതീക്ഷയിൽ മുന്നണികൾ

ശാസ്താംകോട്ട: ശൂരനാട് വടക്ക് ഗ്രാമപഞ്ചായത്തിലെ സംഗമം രണ്ടാം വാർഡിലെ ഉപതെരഞ്ഞെടുപ്പ് ചൊവ്വാഴ്ച നടക്കും. ഗ്രാമപഞ്ചായത്ത് അംഗമായ വേണു വൈശാലിയുടെ നിര്യാണത്തെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ്. വിജയപ്രതീക്ഷയിലാണ് മൂന്ന് മുന്നണികളും. കോൺഗ്രസ് നേതാവ് സുധികുമാർ യു.ഡി.എഫ്​ സ്ഥാനാർഥിയായും സി.പി.ഐയിലെ ബി. സുനിൽകുമാർ എൽ.ഡി.എഫ്​ സ്ഥാനാർഥിയായും മത്സരിക്കുന്നു. ബി.ജെ.പി സ്ഥാനാർഥിയായി പി. ഗോപീഷാണ്​ മത്സരരംഗത്ത്. യു.ഡി.എഫ് ഭരിക്കുന്ന പഞ്ചായത്തിലെ ഭരണമാറ്റത്തിനുവരെ കാരണമായേക്കാവുന്ന തെരഞ്ഞെടുപ്പാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.