നാന്തിരിക്കൽ ഇന്ന് ബൂത്തിലേക്ക്

കുണ്ടറ: പെരിനാട് പഞ്ചായത്തിലെ നാന്തിരിക്കൽ വാർഡിൽ ചൊവ്വാഴ്ച ഉപതെരഞ്ഞെടുപ്പ് നടക്കും. എൽ.ഡി.എഫ്, യു.ഡി.എഫ്, എൻ.ഡി.എ മുന്നണികളാണ് രംഗത്ത്. ഓരോ സ്ഥാനാർഥിക്കു വേണ്ടിയും മൂന്നും നാലും തവണ വീടുകളിൽ കയറിയിറങ്ങിയ പ്രവർത്തകർ അവസാനവട്ടം വോട്ടുറപ്പിക്കാൻ തിങ്കളാഴ്ചയും വീടുകളിലെത്തി. സി.എം. സെയ്ഫുദ്ദീൻ, സി. സോമൻപിള്ള, ബി. ദിനേശ്, ഈജീന്ദ്രലേഖ, മുഹമ്മദ് ജാഫി, അഹമ്മദ്കബീർ, നിസാർ, സൈജുന്നീസ എന്നിവരുടെ നേതൃത്വത്തിലാണ് ഇടതുസ്ഥാനാർഥി എ. ബിന്ദുമോൾക്കായി വീടുകൾ കയറിയിറങ്ങിയത്. കോൺഗ്രസ്​ ബ്ലോക്ക് പ്രസിഡന്‍റ്​ കെ. ബാബുരാജൻ, പെരിനാട് മണ്ഡലം സെക്രട്ടറി തോട്ടത്തിൽ ബാലൻ, കെ.ആർ.വി. സഹജൻ, പെരിനാട് മുരളി, പഞ്ചായത്തംഗം നൗഫൽ, ബിന്ദുജയരാജ്, കുണ്ടറ സുബ്രഹ്മണ്യം, ഷെറഫ് കുണ്ടറ എന്നിവരാണ്​ യു.ഡി.എഫ് സ്ഥാനാർഥി സുജ അത്തനേഷ്യസിനൊപ്പം അവസാനവട്ട ഗൃഹസന്ദർശനം നടത്തിയത്. ബി.ജെ.പി സ്ഥാനാർഥി ശ്രീജ ജോയിക്കായും ഊർജിത പ്രചാരണം നടന്നു. ചൊവ്വാഴ്ച രാവിലെ നാന്തിരിക്കൽ ട്രിനിറ്റി ലൈസിയം സ്​കൂളിൽ വോട്ടെടുപ്പ് നടക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.