ഉപതെരഞ്ഞെടുപ്പ്​: വെളിയത്തും വെളിനല്ലൂരും വാശിയോടെ മുന്നണികൾ

ഓയൂർ: വെളിയത്തും വെളിനല്ലൂരും ഉപതെരഞ്ഞെടുപ്പ് ചൊവ്വാഴ്ച നടക്കും. എൽ.ഡി.എഫ് ഭരിക്കുന്ന വെളിയം പഞ്ചായത്തിലെ കളപ്പില ആറാം വാർഡിൽ ഇടതുമുന്നണിക്കായി ശിഷാ സുരേഷും യു.ഡി.എഫിനായി താര രാജീവും ബി.ജെ.പിക്കായി അശ്വതി വിശ്വനാഥുമാണ് ജനവിധി തേടുന്നത്. എൽ.ഡി.എഫ് ജനപ്രതിനിധി ഇന്ദുകലയുടെ മരണത്തെതുടർന്നാണ് ഉപതെരഞ്ഞെടുപ്പ് വന്നത്. എൽ.ഡി.എഫ് ഭരിക്കുന്ന വെളിനല്ലൂർ പഞ്ചായത്തിലെ മുളയറച്ചാൽ വാർഡിൽ നാല് സ്ഥാനാർഥികളാണുള്ളത്. യു.ഡി.എഫിലെ നിസാർ വട്ടപ്പാറ, എൽ.ഡി.എഫിലെ ഷീജ നൗഷാദ്, ബി.ജെ.പിയിലെ ആലുവിള വിജയകുമാർ, പി.ഡി.പിയിലെ ഷൈജു വട്ടപ്പാറ എന്നിവരാണ് മത്സരരംഗത്ത്. വാർഡിൽ എൽ.ഡി.എഫ് പ്രതിനിധി എസ്​.അമൃതിന്‍റെ മരണത്തെതുടർന്നാണ് ഉപതെരഞ്ഞെടുപ്പ്. നിലവിൽ എൽ.ഡി.എഫ് -ഏഴ്, റോഡുവിള വാർഡിലെ വെൽഫെയർ പാർട്ടി ഉൾപ്പടെ യു.ഡി.എഫ് -ഏഴ്, ബി.ജെ.പി -രണ്ട് എന്ന നിലയിലാണ് കക്ഷി നില. മുളയറച്ചാൽ വാർഡിൽ എൽ.ഡി.എഫിനും യു.ഡി.എഫിനും നിർണായകമാണ്. ഭരണമാറ്റത്തിനായി യു.ഡി.എഫും ഭരണം നിലനിർത്താൽ എൽ.ഡി.എഫും ശക്തമായ ശ്രമത്തിലാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.