തദ്ദേശവാർഡുകളിലെ ഫലം ഇന്നറിയാം

കൊല്ലം: ജില്ലയിലെ ആറ് തദ്ദേശസ്വയംഭരണ വാർഡുകളിൽ ഉപതെരഞ്ഞെടുപ്പ് പൂർത്തിയായി. ഫലം ബുധനാഴ്ച രാവിലെ അറിയാം. ക്ലാപ്പന പഞ്ചായത്ത് - ക്ലാപ്പന കിഴക്ക് വാർഡിൽ 87.68 ശതമാനം പോളിങ് രേഖപ്പെടുത്തി. 1420ൽ 1245 വോട്ട് രേഖപ്പെടുത്തി. ഇവരിൽ 723 സ്ത്രീ വോട്ടർമാരാണ്. ശൂരനാട് വടക്ക് പഞ്ചായത്ത്- സംഗമം വാർഡിൽ 83.90 ശതമാനമാണ് പോളിങ്. 1330ൽ 1116 പേർ വോട്ട് ചെയ്തു. 637 ഉം സ്ത്രീ വോട്ടർമാരാണ്. ആര്യങ്കാവ് പഞ്ചായത്ത് - കഴുതുരുട്ടി വാർഡിൽ 77.42 ശതമാനം പേർ വോട്ട് രേഖപ്പെടുത്തി. 1147 ൽ 888 പേർ വോട്ട് ചെയ്തു. സ്ത്രീ വോട്ടർമാരുടെ എണ്ണം 497 ആണ്. വെളിയം പഞ്ചായത്ത്- കളപ്പില വാർഡിൽ 77.99 ശതമാനം. 1645 ൽ 1283 പേർ സമ്മതിദാനം വിനിയോഗിച്ചു. 681 ഉം സ്ത്രീ വോട്ടർമാരാണ്. പെരിനാട് പഞ്ചായത്ത്- നാന്തിരിക്കൽ വാർഡിൽ 72.18 ആണ് പോളിങ് ശതമാനം. 1503 ൽ 1085 പേർ വോട്ടിട്ടു. 599 ആണ് സ്ത്രീ വോട്ടർമാർ. വെളിനല്ലൂർ പഞ്ചായത്ത്- മുളയറച്ചാൽ വാർഡിൽ 81.27 ശതമാനം പോളിങ് രേഖപ്പെടുത്തി. 1538 ൽ 1250 പേർ വോട്ട് രേഖപ്പെടുത്തി. ഇതിൽ 702 വോട്ടർമാർ സ്ത്രീകളാണ്. വോട്ടെണ്ണൽ ബുധനാഴ്ച രാവിലെ 10 ന്​ വരണാധികാരികളുടെ നേതൃത്വത്തിൽ നടക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.