യുവാവിനെ ആക്രമിച്ചയാള്‍ പിടിയില്‍

അഞ്ചാലുംമൂട്: യുവാവിനെ ആക്രമിച്ച കേസിലെ പ്രതി അറസ്റ്റില്‍. പനയം ചിറ്റയം ചേരിയില്‍ ചിറക്കരോട് വീട്ടില്‍ ഷൈന്‍ (47) ആണ് അഞ്ചാലുംമൂട് പൊലീസിന്‍റെ പിടിയിലായത്. ഇയാള്‍ അയല്‍വാസിയായ മനോരാജിനെ വഴിയില്‍ തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നു. അയല്‍വാസികളായ മനോരാജും പ്രതികളും തമ്മില്‍ വഴി വീതി കൂട്ടുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കം നിലനിന്നിരുന്നു. ഇതിന്‍റെ വിരോധത്തില്‍ ഒമ്പതിന് വൈകീട്ട് പ്രതികള്‍ ബൈക്കില്‍ വരുകയായിരുന്ന മനോരാജിനെ തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നു. ഒളിവിലായിരുന്ന പ്രതിയെ അഞ്ചാലുംമൂട് എസ്.എച്ച്​.ഒ ദേവരാജ‍ന്‍റെ നേതൃത്വത്തില്‍ എസ്.ഐ മാരായ അനീഷ്, അനില്‍കുമാര്‍ എ.എസ്.ഐ രാജേഷ്, സി.പി.ഒ രാജി എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് അറസ്​റ്റ്​ ചെയ്​തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ്​ ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.